ഖബ്‌ര്‍ സിയാറത്തിനെ ആഘോഷിക്കുന്നവര്‍
പി കെ മൊയ്‌തീന്‍ സുല്ലമി
ഖബ്‌ര്‍ സിയാറത്ത് സുന്നത്താണെന്നത് സംശയരഹിതമാണ്. പക്ഷെ, മുസ്‌ലിംകളില്‍പെട്ട നല്ലൊരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത് ഖബ്‌റാരാധനയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. വിഗ്രഹാരാധകര്‍ അവരുടെ ക്ഷേത്രങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന സകലമാന ആചാരങ്ങളും ജാറങ്ങളിലും ദര്‍ഗകളിലും നടന്നുവരുന്നു എന്നതാണ് സത്യം. പൂരത്തിന്റെ കൊടിയും നേര്‍ച്ചകളുടെ കൊടികളും തമ്മില്‍ രൂപത്തിലും ഭാവത്തിലും യാതൊരു വിധ വ്യത്യാസവും ഇല്ല. ജാറത്തിലെ എണ്ണയും മെഴുകുതിരിയും അമ്പലത്തിലെ എണ്ണയും മെഴുകുതിരിയും ഒരേ ഷാപ്പില്‍ നിന്നും വാങ്ങിയതാണ്. സാഷ്‌ടാംഗവും കുനിയലും വലം വെക്കലും പ്രാര്‍ഥനകളും രണ്ടു കേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതും ഒരേ വിധത്തില്‍ തന്നെ. പിന്നെ ഒരു വ്യത്യാസമുണ്ട്. അതെന്താണ്? അമ്പലത്തിലെ പൂജാരിയുടെ നെറ്റിയില്‍ കുറിയുണ്ട്. ജാറത്തിലെ പൂജാരിയായ പുരോഹിതന്റെ നെറ്റിയില്‍ കുറിയില്ല.
0 comments: