നികുതി വെട്ടിപ്പും ഹവാലയും ഗുരുതരമല്ലെന്നുണ്ടോ?
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
സത്യവിശ്വാസിയുടെ ജീവിതം അല്ലാഹുവിന്റെയും പ്രവാചകന്റെയും നിയമനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം. മുസ്‌ലിമിന്ന് പുണ്യപാപങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. വിശുദ്ധ ഖുര്‍ആനും നബിചര്യയും പുണ്യമാണെന്ന് പറഞ്ഞതെല്ലാം പുണ്യവും, പാപമാണെന്ന് പറഞ്ഞതെല്ലാം പാപവുമായി കണക്കാക്കുക എന്നതാണ് മുസ്‌ലിം സ്വീകരിക്കുന്ന നിലപാട്. മതനിയമങ്ങള്‍ രണ്ടു തരത്തില്‍ കാണാം. ഒന്ന്: യാതൊരു മാറ്റങ്ങള്‍ക്കും വിധേയമാക്കാന്‍ പാടില്ലാത്ത പൂര്‍ണമായ മതനിയമങ്ങള്‍. നമസ്‌കാരം, സകാത്ത്, നോമ്പ് തുടങ്ങിയ അനുഷ്‌ഠാനങ്ങളെല്ലാം അവയ്‌ക്കുദാഹരണമാണ്. രണ്ട്: മതത്തിന്റെ നിര്‍ദേശങ്ങള്‍ പഠിച്ചുകൊണ്ട് സ്വതന്ത്രമായി ചെയ്യാവുന്ന കാര്യങ്ങള്‍. കൃഷി, കച്ചവടം, വ്യവസായം, വ്യവഹാരം, ഭരണം മുതലായ ഭൗതിക കാര്യങ്ങളെല്ലാം ഇത്തരത്തില്‍ പെട്ടതാണ്.
0 comments: