നാട്ടാചാരങ്ങളും നൂതന നിര്‍മിതികളും

  • Posted by Sanveer Ittoli
  • at 8:07 AM -
  • 0 comments

നാട്ടാചാരങ്ങളും നൂതന നിര്‍മിതികളും



എ അബ്‌ദുല്‍ഹമീദ്‌ മദീനി



പൂര്‍വീകരായ മുജ്‌തഹിദുകളായ പണ്ഡിതന്മാര്‍ ഇസ്വ്‌ലാമിക നിയമങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന്‌, അടിസ്ഥാനപരമായി സ്വീകരിച്ച പ്രമാണങ്ങളില്‍ ഉര്‍ഫും ഉള്‍പ്പെടുത്തുന്നുണ്ട്‌. ആചാരം, സമ്പ്രദായം, നാട്ടുനടപ്പ്‌, മര്യാദ എന്നീ അര്‍ഥങ്ങളാണ്‌ ഉര്‍ഫിന്നുള്ളത്‌. ഖുര്‍ആനിന്നും സുന്നത്തിന്നും ഇസ്‌ലാമിന്റെ മറ്റ്‌ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്കും എതിരായി വരാത്ത ഉര്‍ഫ്‌ മാത്രമേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. എന്നാല്‍ ഖുര്‍ആനിന്നും സുന്നത്തിനും എതിരായ ആചാരങ്ങളും സമ്പ്രദായങ്ങളും നാട്ടുനടപ്പുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും സമുദായത്തില്‍ നിലനിന്നുവരുന്നതാണെങ്കില്‍ പോലും ആരും അതിനെ പരിഗണിക്കാറില്ല. മാത്രമല്ല, അതിനെ ശക്തമായി തടയുകയും ചെയ്‌തതായി കാണാം.
Read more.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: