മനസ്സില്‍ ലക്ഷ്യം ഉറപ്പിക്കാം
മൗലാനാ വഹീദുദ്ദീന്‍ ഖാന്‍
വിദേശ രാജ്യത്തെ ഒരു ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് ഡല്‍ഹിയില്‍ നിന്നും ഒരു യുവാവിന് മുംബൈയില്‍ എത്തേണ്ടതുണ്ടായിരുന്നു. അദ്ദേഹം ട്രെയിനില്‍ ഒരു ബെര്‍ത്തും ബുക്ക് ചെയ്‌തിരുന്നു. മുംബൈക്കു പോകേണ്ട ദിവസം തന്റെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ ഒരു സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. വഴിമധ്യേ ഏതാനും ആണ്‍കുട്ടികള്‍ ആ ഓട്ടോറിക്ഷയ്‌ക്കു നേരെ കല്ലെറിഞ്ഞു. യുവാവിനെ അനുഗമിച്ചിരുന്ന സുഹൃത്തിന് തന്റെ ക്ഷമ നഷ്‌ടപ്പെട്ടു. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി കല്ലെറിഞ്ഞ ആണ്‍കുട്ടികളെ ഒരു പാഠം പഠിപ്പിക്കാന്‍ അവനാഗ്രഹിച്ചു. എന്നാല്‍ ആ ചെറുപ്പക്കാരന്‍ സുഹൃത്തിനെ തടഞ്ഞു. ``നമുക്കിതിന് എവിടെയാണ് നേരം?'' ഓട്ടോറിക്ഷ മുന്നോട്ട് പോയിക്കൊണ്ടിരിക്കേ യുവാവ് സുഹൃത്തിനോട് ചോദിച്ചു: ആ യുവാവ് പറയാനാഗ്രഹിച്ചതിതാണ്: ``എനിക്ക് എത്രയും വേഗം റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ പിടിക്കേണ്ടതുണ്ട്. എന്നിട്ട് മുംബൈയിലെത്തിയശേഷം എനിക്കൊരു ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതുണ്ട്. അത്തരം നിര്‍ണായകമായ ഒരു നിമിഷത്തില്‍ ഈ ആണ്‍കുട്ടികളോട് വഴക്കിടാന്‍ എനിക്ക് നേരമെവിടെ? അവരുടെ മോശമായ പെരുമാറ്റത്തിന് പകരം വീട്ടാനല്ല ക്ഷമിക്കാനാണ് ഞാന്‍ കൂടുതലിഷ്‌ടപ്പെടുന്നത്.
0 comments: