നിലമ്പൂരില്‍ `ദൃശ്യപ്പെട്ട' ഒരു കൊലപാതകം
നിലമ്പൂരിലെ കോണ്‌ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ജീവനക്കാരി രാധ ക്രൂരമായി കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്സില്‍ അന്വേഷണം നടക്കുകയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ആളും കോണ്‍ഗസ് നേതാവുമാണ് കേസിലെ മുഖ്യപ്രതിയായ ബിജു നായര്‍ എന്ന് വ്യക്തമായിരിക്കുന്നു. കേസ് അന്വേഷണം വഴിതെറ്റിക്കാന്‍ ഉന്നത തലത്തില്‍ സമ്മര്‍ദം ഉള്ളതായും കൊലയില്‍ ദുരൂഹതകള്‍ ഉണ്ടെന്നുമൊക്കെ ആരോപണം ഉയരുന്നുണ്ട്. അധികാര രാഷ്‌ട്രീയം, പോലിസ് പക്ഷപാതിത്വം, ലൈംഗിക അരാജകത്വം തുടങ്ങി ഒട്ടേറെ മാനങ്ങള്‍ ഉള്ളതോടൊപ്പം ഈ കൊല ഒരു സിനിമയുടെ അനുകരണം കൂടിയാണെന്നത് സവിശേഷമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
Read more...
0 comments: