സമ്മേളനം: പ്രതീക്ഷകള്‍, പ്രതികരണങ്ങള്‍
കേരളത്തിന്റെ ഇസ്‌ലാഹീ ചരിത്രത്തില്‍ ഏറ്റവും വലിയ ജനസംഗമമായിരുന്നു 2014 ഫെബ്രുവരി ആറു മുതല്‍ ഒന്‍പതു വരെ എടരിക്കോട് നവോത്ഥാന നഗരിയില്‍ നടന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനം. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന, ഇസ്‌ലാഹീ പ്രസ്ഥാനത്തിന് ഏറെ വേരോട്ടമുള്ള മലപ്പുറം ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ മുജാഹിദ് സമ്മേളനമാണിത്. മുന്‍പില്ലാത്ത വിധം സമ്മേളനത്തിന്റെ രണ്ടാഴ്‌ച മുന്‍പു തന്നെ `ദ മെസ്സേജ്' ആരംഭിച്ചതിനാലും പ്രവര്‍ത്തകരുടെ ആവേശത്താലും ആഴ്‌ചകള്‍ക്കു മുന്‍പു തന്നെ ആളുകള്‍ നഗരിയില്‍ വന്നും പോയും കൊണ്ടിരുന്നു.
0 comments: