#ShababWeekly/Articles
പ്രവാചക സമൂഹത്തിലെ ജനാധിപത്യ പാഠങ്ങള്‍
ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍
ഭൂമിയില്‍ ഒട്ടേറെ ഭരണരീതികള്‍ കഴിഞ്ഞുപോയിട്ടുണ്ട്. രാജഭരണം, ഗോത്രഭരണം, കൂട്ടുകക്ഷി ഭരണം, ഏകാധിപത്യം, ജനാധിപത്യം തുടങ്ങിയ ധാരാളം ഭരണരീതികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനവിഭാഗങ്ങള്‍ വിധേയരായിട്ടുണ്ട്. ഇന്നും ലോകത്തിന്റെ കൊച്ചുകൊച്ചു പ്രദേശങ്ങളിലും വന്‍ രാജ്യങ്ങളിലുമായി ഈ ഭരണ സമ്പ്രദായങ്ങളെല്ലാം വിവിധ ഭാവങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്‍(സ) മനുഷ്യസ്‌പര്‍ശിയായ ഒരു സമ്പൂര്‍ണ മതം ലോകാന്ത്യം വരെയുള്ളവര്‍ക്ക് കൈമാറുകയുണ്ടായി.ഈ ഇതളുകള്‍ വാടാതിരിക്കട്ടെ
- പെണ്‍ലോകം -
ജമീല ടീച്ചര്‍ എടവണ്ണ
പുറത്ത് തലേ രാത്രിയിലെ മഴ തോരാന്‍ മടിച്ചുനില്‌ക്കുന്നു. മഴവെള്ളം മദ്‌റസയുടെ മുറ്റത്ത് കൊച്ചു കൊച്ചു നീര്‍ച്ചാലുകളുണ്ടാക്കാന്‍ മത്സരിക്കുകയാണ്. നോട്ടു പുസ്‌തകത്തിന്റെ താളുകള്‍ കളിവള്ളങ്ങളാക്കി ഒഴുക്കുന്ന തിരക്കിലാണ് കുട്ടികളെല്ലാം. നൂറ മോള്‍ക്ക് അതിലൊന്നും ഒട്ടും താല്‌പര്യം തോന്നിയില്ല. പ്രഭാതത്തിന്റെ ശോണിമയെ കീറിമുറിച്ചുകൊണ്ട് പെയ്‌തിറങ്ങുന്ന മഴയെയും അവള്‍ക്കിഷ്‌ടമായില്ല. തന്നെപ്പോലെ മഴക്കും എന്തേ ഇത്ര ദു:ഖം? നൂറ മോള്‍ കണ്ണുതുടച്ചു.കാലം ഉണക്കുന്ന മുറിവുകള്‍
- കഥ -
ഇന്നിപ്പോള്‍ എല്ലാം ഓര്‍ത്തെടുക്കാന്‍ മനസ്സ് വെമ്പുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്...
റഷീദ് പരപ്പനങ്ങാടി
രാത്രിയുടെ അന്ത്യയാമങ്ങളില്‍ കണ്‍പോളകളില്‍ അരിച്ചെത്തിയ ഉറക്കം. കണ്ണു തുറന്നതും മുകളില്‍ നരിച്ചീറുകളെപ്പോലെ തൂങ്ങിക്കിടക്കുന്ന ഇരുട്ട്. ഇരുട്ടില്‍ വീണ്ടും കണ്ണുമിഴിച്ച് അവള്‍ കിടന്നു. ഓര്‍മകള്‍ക്ക് തിടം വെക്കുമ്പോള്‍ മറ്റെന്തെങ്കിലുമൊക്കെ ചിന്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പക്ഷേ വിഫലമാവാറാണ് പലപ്പോഴും.ഇന്നിപ്പോള്‍ എല്ലാം ഓര്‍ത്തെടുക്കാന്‍ മനസ്സ് വെമ്പുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്...
സില്‍ക്ക്‌പാതയിലെ ബുദ്ധിസവും ഇസ്‌ലാമും
- ബുക്‌സ്‌കാന്‍ -
കെ അശ്‌റഫ്
2001-ല്‍ അഫ്‌ഗാനിസ്‌താനിലെ താലിബാനികള്‍ ഭാമിയാനിലെ ബുദ്ധ പ്രതിമ തകര്‍ത്തതോടെയാണ് ഇസ്‌ലാമും ബുദ്ധിസവും പുതിയ ചരിത്ര രാഷ്ട്രീയ സാഹചര്യമായി ലോക ദൃഷ്ടിയില്‍ വരുന്നത്. മാധ്യമങ്ങളും പണ്ഡിതന്മാരും ഇസ്‌ലാം സമം ഹിംസ, ബുദ്ധിസം സമം അഹിംസ എന്നൊക്കെയുള്ള ലളിത വിഭജനങ്ങള്‍ കൊണ്ടുവന്നു. അഞ്ചാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന നളന്ദ സര്‍വകലാശാല എന്ന ലോകോത്തര കലാലയം പന്ത്രണ്ടാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ തകര്‍ത്തുവെന്ന പ്രചാരണവും അമേരിക്കന്‍ സാമ്രാജ്യത്വം മുതല്‍ ഇന്ത്യയിലെ സവര്‍ണ ദേശീയവാദികള്‍വരെ അഴിച്ചുവിട്ടു.ചോദിക്കുന്നതെല്ലാം നല്‍കണോ?
- കുടുംബകം -
0 comments: