Shabab weekly april_18_2014 2

  • Posted by Sanveer Ittoli
  • at 6:08 AM -
  • 0 comments

Shabab weekly april_18_2014 

പ്രവാചകന്റെ ഖബര്‍ പ്രചാരണങ്ങളും വസ്‌തുതയും

പി മുസ്‌തഫ നിലമ്പൂര്‍

പൂര്‍വികരും ആധുനികരുമായ സമൂഹത്തെ ശിര്‍ക്കിലേക്ക്‌ നയിക്കുന്നതില്‍ മുഖ്യമായ പങ്ക്‌ വഹിച്ചിട്ടുള്ളത്‌ മഹാന്മാരുടെ ഖബ്‌റുകളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളാണ്‌. ആദമിന്റെ(അ) സന്തതികളിലെ മഹാന്മാരുടെ സ്‌മരണ പുതുക്കല്‍ ബിംബാരാധനയിലേക്കെത്തിയ നൂഹ്‌ നബിയുടെ ജനതയും അല്ലാഹുവിനെ ആരാധിക്കാനായി നിര്‍മിതമായ വിശുദ്ധ കഅ്‌ബയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്‌ഠിക്കപ്പെട്ടതും ഇതിന്റ ബാക്കിപത്രങ്ങളായിരുന്നു. ജൂത ക്രൈസ്‌തവര്‍ ശപിക്കപ്പെടാനുള്ള പ്രധാന കാരണം അവര്‍ അവരിലെ നബിമാരുടെ ഖബ്‌റുകള്‍ ആരാധനാ കേന്ദ്രമാക്കിയതാണ്‌.
Read more...

ആരാധനകളിലൂടെ ഉന്നത സംസ്‌കാരത്തിലേക്ക്‌

എം സ്വലാഹുദ്ദീന്‍ മദനി

ദുഷിച്ച സ്വഭാവങ്ങളില്‍നിന്നും ചീത്ത പ്രവര്‍ത്തികളില്‍നിന്നും മനുഷ്യനെ അകറ്റി നിറുത്തി, സദ്‌ഗുണങ്ങളും ഉന്നത ധാര്‍മിക നിലവാരവും കൈവരിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിയാണ്‌ വിശ്വാസം. വിശ്വാസം അടിയുറച്ചതാകുമ്പോള്‍ ശക്തമായ ധര്‍മ്മബോധം മനുഷ്യനിലുണ്ടാവുകയും വിശ്വാസം ദുര്‍ബലമാകുമ്പോള്‍ അത്‌ ദുര്‍ബലമാവുകയും ചെയ്യുന്നു. വിശ്വാസത്തിന്റെ ചൈതന്യം ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രകാശപൂരിതമാക്കേണ്ടതുണ്ട്‌. കടമകളും കടപ്പാടുകളും ബന്ധങ്ങളുടെ പവിത്രതയും കാത്തുസൂക്ഷിക്കാനും നിലനിറുത്താനും പ്രേരകമാകേണ്ടതുണ്ട്‌.
Read more...

ആള്‍ദൈവങ്ങള്‍ ആത്മീയത വിറ്റു കാശാക്കുന്നു

- അഭിമുഖം -

സ്വാമി സന്ദീപാനന്ദ ഗിരി


ആള്‍ദൈവങ്ങള്‍ക്കും ഹിന്ദുത്വ തീവ്രവാദത്തിനുമെതിരെ ശക്തമായി ശബ്ദിച്ചതിന്റെ പേരില്‍ സംഘപരിവാരം വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രമുഖ വേദപണ്ഡിതനും ആധ്യാത്മിക പ്രഭാഷകനുമാണ്‌ സ്വാമി സന്ദീപാനന്ദ ഗിരി. ഹിന്ദുമത പ്രതീകങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന അദ്ദേഹം മഹാഭാരത യുദ്ധം ഒരു ചരിത്രസംഭവമല്ല എന്നും ശ്രീരാമന്‍ ചരിത്രപുരുഷന്‍ അല്ല എന്നും വാദിക്കുന്നു. `രാമജന്മഭൂമി' തര്‍ക്കത്തിലൂടെ ഹൈന്ദവ ഏകീകരണത്തിന്‌ ശ്രമിക്കുന്ന സംഘപരിവാരത്തിന്‌ സ്വാമി സന്ദീപാനന്ദ കണ്ണിലെ കരട്‌ ആയതില്‍ അതിശയിക്കാനില്ല. ആള്‍ദൈവങ്ങളെ എതിര്‍ത്തു പ്രസംഗിച്ചതിന്റെ പേരില്‍ ആര്‍ എസ്‌ എസ്സുകാര്‍ ക്രൂരമായി ആക്രമിച്ച സ്വാമി, തന്റെ നിലപാടുകള്‍ തുറന്നു പറയുന്നു.
Read more...

ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം ചോദിക്കല്‍-6

- നെല്ലും പതിരും -

എ അബ്‌ദുസ്സലാം സുല്ലമി

``നീ പറയുക: ആരാണ്‌ നിങ്ങളെ കരയുടെയും കടലിന്റെയും അന്ധകാരത്തില്‍ നിന്നും രക്ഷപ്പെടുത്തുക; നിങ്ങള്‍ അവനെ മാത്രം വിളിച്ചു തേടുന്നു. വിനയാന്വിതരായും രഹസ്യമായും (നിങ്ങള്‍ പറയുന്നു:) ഇതില്‍ നിന്നും അവന്‍ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദി കാണിക്കുന്നവരില്‍ ആയിത്തീരുക തന്നെ ചെയ്യും. നീ പറയുക: അല്ലാഹു നിങ്ങളെ അതില്‍ നിന്നും എല്ലാ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടുത്തും. പിന്നെയും നിങ്ങള്‍ പങ്കുചേര്‍ക്കുന്നു.'' (അന്‍ആം 63, 64)
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: