കാഞ്ച ഐലയ്യ
ഇന്ത്യാ രാജ്യത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്ന സമൂഹമാണ് മുസ്‌ലിംകള്‍. സാമ്രാജ്യത്വം, ഫാസിസം പോലുള്ള വെല്ലുവിളികള്‍ അടിസ്ഥാനപരമായി ഇന്ത്യയിലെ ഗോത്രവര്‍ഗക്കാരും, ദളിതുകളും മറ്റു പിന്നാക്ക വിഭാഗക്കാരും, ക്രിസ്‌ത്യാനികളും എല്ലാവരും നേരിടുന്ന ഒരു വിഷയമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹ്യ ഫാസിസമാണ്. സോണിയാഗാന്ധിയും, രാഹുല്‍ഗാന്ധിയും അവരുടെയൊക്കെ ഏറ്റവും അടുത്ത സഹയാത്രികനായ ജനാര്‍ദനന്‍ ത്രിവേദി ജാതി അടിസ്ഥാനമായിട്ടുള്ള സംവരണം നിര്‍ത്തണമെന്ന് പറയുമ്പോഴേക്ക് അത് പറ്റില്ല എന്ന് പറയാന്‍/പറയിപ്പിക്കാന്‍ മാത്രം ശക്തിയുള്ളതാണ് ജാതീയതയുടെ രാഷ്‌ട്രീയം. |
Read more... |
- വിശകലനം -
എ ജമീല ടീച്ചര്‍
``ഹേ. അബൂഹുറയ്‌റ, താങ്കള്‍, ഞങ്ങള്‍ സ്‌ത്രീകളെ കഴുതയോടും നായയോടും സാദൃശ്യപ്പെടുത്തുകയാണോ?'' -നമസ്‌കരിക്കുന്ന പുരുഷന്റെ മുമ്പിലൂടെ പെണ്ണോ കഴുതയോ നായയോ കടന്നുപോയാല്‍ നമസ്‌കാരം മുറിഞ്ഞുപോകുമെന്ന് അബൂഹുറയ്‌റ(റ) പറയുന്നതായി ആഇശ(റ) അറിയാനിടയായി. പരിഹാസംനിറഞ്ഞ ആ അഭിപ്രായത്തിനു മുമ്പില്‍ ഒട്ടും ചഞ്ചലയാവാതെ ആഇശ(റ) പ്രതികരിച്ചതിങ്ങനെയാണ്. ആഇശ(റ) പറയുന്നു: ``നബി(സ) നമസ്‌കാരത്തിലായിരിക്കേ ഞാന്‍ അവിടുത്തെ മുമ്പില്‍ കാലുകള്‍ നീട്ടിവെച്ച് വിലങ്ങനെ കിടക്കാറുണ്ടായിരുന്നു. നബി(സ) സുജൂദിലേക്ക് പോകുമ്പോള്‍ കൈകൊണ്ട് തട്ടും, ഞാന്‍ എന്റെ കാലുകള്‍ മടക്കിവെക്കും. |
Read more... |
|
പത്തും പന്ത്രണ്ടും ക്ലാസുകളിലെ പൊതുപരീക്ഷകളുടെ അവസാന ദിവസം സ്ഥാപനകവാടങ്ങളില്‍ പലതരം നോട്ടീസുകള്‍ വിതരണം ചെയ്യപ്പെടാറുണ്ട്. തുടര്‍പഠന കോഴ്‌സുകള്‍, കോച്ചിംഗ് സെന്ററുകള്‍, മോഡല്‍ പരീക്ഷകള്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ തുടങ്ങി പലതരത്തിലുള്ള അറിയിപ്പുകള്‍. എന്തുകൊണ്ട്? |
Read more... |
- അഭിമുഖം - 3 -
കരുവള്ളി മുഹമ്മദ് മൗലവി
/സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍
1956ല്‍ ഐക്യകേരളം നിലവില്‍ വരുന്നതോടെയാണ് കേരളത്തിലെ അറബി പഠനത്തിന് ഭാഗികമായെങ്കിലും വ്യവസ്ഥാപിതമായ രൂപം കൈവരുന്നത്. എന്നാല്‍ തിരുവിതാംകൂറില്‍ അതിനുമുമ്പേ തന്നെ അറബി ഭാഷ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നു. |
Read more... |
- പഠനം -
അബ്‌ദുല്‍അലി മദനി
നബി കുടുംബത്തോടുള്ള പ്രേമപ്രകടനവുമായി മുസ്‌ലിംകള്‍ക്കിടയില്‍ ചുറ്റിക്കറങ്ങിയ യഹൂദിയായ അബ്‌ദുല്ലാഹിബ്‌നു സബഅ് ആണ് ശിആയിസത്തിന്റെ സൂത്രധാരന്‍. മുഹമ്മദ് നബി(സ)ക്കു ശേഷം മുസ്‌ലിംകളുടെ നേതൃത്വം അലി(റ)ക്ക് കൊടുക്കാന്‍ നബി(സ) വസിയ്യത്ത് ചെയ്‌തിട്ടുണ്ടെന്ന് വാദിക്കുകയും തുടര്‍ന്ന് അലി(റ)യെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്‌തതിന്റെ പിന്നിലെ സര്‍വ കുതന്ത്രങ്ങളും ഇബ്‌നു സബഇന്റെ തലയില്‍ നിന്നാണ് ഉദിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഇബ്‌നുസബഅ് നടത്തിയ കുത്തിത്തിരിപ്പുകളുടെ സ്വാധീനം അറിയാന്‍ റാഫിളികളുടെ നേതാക്കള്‍ രചിച്ച ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. യഹൂദികള്‍ അന്നും ഇന്നും എന്നും മുസ്‌ലിംകളെ തമ്മിലടിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. |
Read more... |
|
0 comments: