മുനീര്‍ മുഹമ്മദ് റഫീഖ്
1944, രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ജര്‍മ്മനി, ക്രീമിയ പിടിച്ചടക്കിയ അക്കാലത്ത,് അലി എലിയേവ് എന്ന ക്രീമിയന്‍ ബാലന് ഒമ്പതു വയസ് പ്രായമേയുള്ളൂ. സുഡാക് പ്രവിശ്യയിലെ ഒരു സ്‌കൂളില്‍ അഭയം തേടിയിരിക്കുകയായിരുന്നു, ക്രീമിയയിലെ മറ്റു പലരെയും പോലെ ആ കൊച്ചു ബാലനും. തങ്ങളുടെ വിമോചകരായ സോവിയറ്റ് സൈന്യം എപ്പോള്‍ വരുമെന്ന കാത്തിരിപ്പിലായിരുന്നു അവര്‍. വിമോചകരെന്ന് തങ്ങള്‍ പ്രതീക്ഷിച്ചയര്‍പ്പിച്ച സോവിയറ്റ്‌സേന തന്നെ തങ്ങളുടെ വിനാശകരായി മാറുന്നതാണ് പിന്നീട് അവന് കാണാന്‍ കഴിഞ്ഞത്. ക്രീമിയയിലെ തദ്ദേശീയരായ നിരവധി താര്‍ത്താരികളെ സൈന്യം പിടിച്ചുകൊണ്ടു പോയി. എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അവനന്നറിയുമായിരുന്നില്ല. |
Read more... |
- കാമ്പയിന്‍ -
വി കെ ജാബിര്‍
ആഡംബരം, ധൂര്‍ത്ത് എന്നിവയ്‌ക്ക് എക്കാലത്തേക്കും യോജിച്ച ഒരു നിര്‍വചനം സാധ്യമായിരിക്കില്ല. ഒരു കാലത്ത് ആവശ്യം പോലുമല്ലാതിരുന്ന എത്രയെത്ര സംഗതികളാണ്, വസ്‌തുക്കളാണ് പില്‍ക്കാലത്ത് ആവശ്യമോ ഒഴിച്ചുകുടാന്‍ പറ്റാത്തതോ ആയി മാറിയത്. ആഡംബരമായി കണ്ട വസ്‌തുക്കള്‍ കാലക്രമേണ അവശ്യ വസ്‌തുക്കളായി രൂപാന്തരപ്പെടുന്നു. ധൂര്‍ത്തെന്നു സമൂഹം വിലയിരുത്തിയ എത്ര കാര്യങ്ങളാണ് വളരെ വേഗം ആവശ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. മനുഷ്യരുടെ പുരോഗതിയുടെ അടയാളങ്ങളായി എണ്ണപ്പെട്ട ഓരോന്നും ആദ്യം ആഡംബര വസ്‌തുവും പില്‍ക്കാലത്ത് ജീവിതത്തില്‍ നിന്നു വേര്‍പെടുത്താന്‍ കഴിയാത്ത വസ്‌തുവുമായി പരിണമിക്കുകയാണ്. |
Read more... |
|
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ. മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണിത്. ഹിന്ദുപുരാണത്തിലെ ഒരു മിത്തിനെ ആസ്‌പദമാക്കി വന്നതാണിത്. ഏതാണ്ട് ഇതുപോലെയാണ് ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ സ്ഥിതി. എവിടെയെങ്കിലും ഒരു സ്‌ഫോടനമുണ്ടായാല്‍ ഓടിയെത്തിയ പോലീസ് ആദ്യം പറയുന്നത് ഇതിന്റെ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നായിരിക്കും. |
Read more... |
- അഭിമുഖം -
കെ വേണു /മുഹ്‌സിന്‍ കോട്ടക്കല്‍
കേരളത്തില്‍ എഴുപതുകളില്‍ സജീവമായിരുന്ന തീവ്ര വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്, മാവോയിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക്, കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഇടത് ധൈഷണികതയ്‌ക്ക്, വിശാല ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് ഒരൊറ്റ വാക്കുണ്ട്. അത് കെ വേണു എന്നാണ്. |
Read more... |
- വിശകലനം - അലി മദനി മൊറയൂര്‍ കിതാബു ത്വിബ്ബില്‍ (ഇതേ ബാബില്‍ തന്നെയാണ് സിഹ്‌റിന്റെ ഹദീസും) ബുഖാരി റിപ്പോര്‍ട്ട് ചെയ്‌ത ഹദീസില്‍ `ദുര്‍ലക്ഷണം മൂന്നു കാര്യത്തിലാണ്; വാഹനത്തിലും സ്‌ത്രീയിലും കുതിരയിലും' അബൂഹുറയ്‌റ(റ) ഇപ്രകാരം പറഞ്ഞതായി ആഇശ(റ) അറിഞ്ഞപ്പോള്‍ രോഷത്തോടെ അവര്‍ പറഞ്ഞു: അബുല്‍ കാസിമിന് ഖുര്‍ആന്‍ ഇറക്കിയവന്‍ തന്നെ സത്യം! ഇങ്ങനെയല്ല, അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞത് ഇപ്രകാരമാണ്: ജാഹിലിയത്തിലെ ആളുകള്‍ പറയാറുണ്ടായിരുന്നു, ദുര്‍ലക്ഷണം വാഹനത്തിലും മൃഗത്തിലും സ്‌ത്രീകളിലുമാണെന്ന്. എന്നിട്ട് അവര്‍ ഈ വചനം ഓതി. (സൂറതു ഹദീദിലെ 22-ാം വചനം) ``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്റെ മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിട്ടല്ലാതെ. തീര്‍ച്ചയായും അതു അല്ലാഹുവെ |
Read more... |
|
0 comments: