ഹദീസ്‌ എന്ന രണ്ടാം പ്രമാണം/ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം ചോദിക്കല്‍-3

  • Posted by Sanveer Ittoli
  • at 9:06 AM -
  • 0 comments

ഹദീസ്‌ എന്ന രണ്ടാം പ്രമാണം/ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം ചോദിക്കല്‍-3


ഹദീസ്‌ എന്ന രണ്ടാം പ്രമാണം

അലി മദനി മൊറയൂര്‍
ഇസ്വ്‌ലാഹീ പ്രസ്ഥാനം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മുസ്‌ലിംസമൂഹം ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായി കണക്കാക്കിയിരുന്നത്‌ ഇമാമുമാരുടെയും ശൈഖുമാരുടെയും `കാല'കളും `കീല'കളുമായിരുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിലേക്കും സ്വഹീഹായ ഹദീസിലേക്കും മുസ്‌ലിം സമൂഹത്തെ തിരിച്ചുകൊണ്ടുവരാനും അവരുടെ വിശ്വാസങ്ങളും കര്‍മങ്ങളും പ്രസ്‌തുത പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാക്കാനും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്‌ സാധിച്ചു. സച്ചരിതരായ സലഫുകളുടെ മാര്‍ഗം പിന്തുടര്‍ന്ന്‌ വിശുദ്ധ ഖുര്‍ആനിനെയും ഹദീസുകളെയും പഠനവിധേയമാക്കിയതുകൊണ്ടാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ ഈ വിജയം നേടിയെടുക്കാനായത്‌.
Read more...

ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം ചോദിക്കല്‍-3

- നെല്ലും പതിരും -
എ അബ്‌ദുസ്സലാം സുല്ലമി
``(നബിയേ) നീ പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ച്‌ നോക്കുവീന്‍. നിങ്ങളില്‍ നിന്ന്‌ ഉപദ്രവത്തെ നീക്കാനോ മാറ്റിമറിക്കാനോ അവര്‍ക്ക്‌ സാധ്യമല്ല'' (ഇസ്‌റാഅ്‌ 56). ശിര്‍ക്കായ വിളിയാണ്‌ ഇവിടെ ഉദ്ദേശ്യമെന്ന്‌ സര്‍വ മുസ്‌ലിം പണ്ഡിതന്മാരും പറയുന്നു. ശിര്‍ക്കിലേക്കുള്ള വസീലയും (മാധ്യമം) കേവലം ഹറാമുമായ ഒരു വിളിയെക്കുറിച്ച്‌ ആയത്തില്‍ ഉദ്ദേശ്യമുണ്ടെന്ന്‌ ഒരൊറ്റ പണ്ഡിതനും പറയുന്നുമില്ല. മുസ്‌ലിം ജിന്നുകളെ വിളിച്ച്‌ തേടല്‍ ഇവിടെ ഉദ്ദേശിക്കപ്പെടുമെന്ന്‌ സ്വഹാബിമാരില്‍ ചിലര്‍ തന്നെ ഉദ്ധരിക്കുകയും ചെയ്യുന്നു.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: