ShababWeekly APRIL_4_2014

  • Posted by Sanveer Ittoli
  • at 8:23 AM -
  • 0 comments

#shababweekly APRIL_4_2014



വൈറല്‍ ക്രൈം ഒരു ന്യൂജനറേഷന്‍ ഹിറ്റ്‌
- കാമ്പയിന്‍  -
മുഖ്‌താര്‍ ഉദരംപൊയില്‍
ഇത്‌ എല്ലാം വൈറലാകുന്ന കാലമാണ്‌. വൈറല്‍ ഹിറ്റുകളുടെ കാലം. വളരെ പെട്ടെന്ന്‌ വ്യാപകമാകുന്നത്‌ എന്നേ വൈറല്‍ എന്ന വാക്കിന്‌ അര്‍ത്ഥമുള്ളൂ. വൈറല്‍ ഹിറ്റുകളുടെ വാര്‍ത്തകളാണ്‌ സോഷ്യല്‍ മീഡിയക്ക്‌ പുറത്തും. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക്‌ ചെയ്യുകയും കമന്റെഴുതുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പോസ്റ്റാണ്‌ വൈറല്‍ ഹിറ്റ്‌. സോഷ്യല്‍ മീഡിയകളിലെ വൈറല്‍ ഹിറ്റുകള്‍ അതുപയോഗിക്കാത്ത കുട്ടികളുടെ നാവിന്‍തുമ്പിലുമെത്തും. അതാണ്‌ ലോകം. `മാഹീത്തെ പെമ്പിള്ളാരെ കണ്ട്‌ക്കാ' എന്ന്‌ കുട്ടികള്‍ പാടുന്നതും `അടുക്കളയില്‍ പാടിയ' ചന്ദ്രലേഖ പാട്ടുകാരിയായതും സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമക്കാരനായതും വൈറല്‍ ഹിറ്റുകളിലൂടെയാണ്‌.
Read more...
സിഹ്‌ര്‍ വിഫലമെന്ന വാദം ഹദീസ്‌ നിഷേധമാണോ?
- തുടര്‍ച്ച -
അലി മദനി മൊറയൂര്‍
സിഹ്‌റിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``വേദത്തില്‍ നിന്ന്‌ ഒരു വിഹിതം നല്‌കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു: ഇക്കൂട്ടരാണ്‌ വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചതെന്ന്‌. എന്നാല്‍ അവരെയാണ്‌ അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവന്ന്‌ ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.'' (നിസാഅ്‌ 51-52)
ജിബ്‌തിലും ത്വാഗൂതിലും വിശ്വസിക്കുന്നവരെയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പരാമര്‍ശിക്കുന്നത്‌. ജിബ്‌തിന്‌ അമാനി മൗലവി നല്‌കിയ വിശദീകരണം നോക്കുക:
Read more...
സമ്മതിദാനവും മൂല്യബോധവും
കാലം ചെല്ലുന്തോറും മൂല്യങ്ങള്‍ക്ക്‌ ശോഷണം വന്നുകൊണ്ടിരിക്കുകയാണോ? ആണെന്ന്‌ സാമാന്യവത്‌കരിക്കുന്നത്‌ നാം നമ്മെ തന്നെ ഇകഴ്‌ത്തുന്നതിനു തുല്യമായിരിക്കും. എന്നിരുന്നാലും നമ്മില്‍ പോരായ്‌മയുണ്ടോ എന്ന ആത്മ പരിശോധനയ്‌ക്കു സാംഗത്യമുണ്ടല്ലോ.
Read more...
ഉമറാബാദിലെ പഠനകാലം
- അഭി മുഖം -
കരുവള്ളി മുഹമ്മദ്‌ മൗലവി
/സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍


എന്റെ ജീവിതത്തിലെ വഴിത്തിരിവായ പഠനകേന്ദ്രം ഉമറാബാദാണ്‌. മക്കരപ്പറമ്പ്‌ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളായ പുണര്‍പ്പ യു പി സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം എന്ന്‌ പറഞ്ഞുവല്ലോ? അതിന്‌ ശേഷം പ്രിയപ്പെട്ട ഗുരുനാഥന്‍ കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയുടെ നിര്‍ദേശ പ്രകാരമാണ്‌ ഉമറാബാദിലെത്തുന്നത്‌.
Read more...
ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം ചോദിക്കല്‍-4
- നെല്ലും പതിരും -
എ അബ്‌ദുസ്സലാം സുല്ലമി
അല്ലാഹു അല്ലാത്തവരോട്‌ അഭൗതികമായ നിലയില്‍ സഹായം തേടുന്നത്‌ സംബന്ധമായ മറ്റൊരായത്ത്‌ ശ്രദ്ധിക്കുക. ``തീര്‍ച്ചയായും മനുഷ്യരില്‍ നിന്നുള്ള ചില ആളുകള്‍ ജിന്നുകളില്‍ നിന്നുള്ള ചില ആളുകളോട്‌ രക്ഷ തേടിയിരുന്നു. അതുമൂലം അവര്‍ക്ക്‌ അഹംഭാവവും ധിക്കാരവുമല്ലാതെ വര്‍ധിപ്പിച്ചില്ല.'' (ജിന്ന്‌ 6)
മനുഷ്യര്‍ ജിന്നുകളോട്‌ സഹായം ചോദിച്ചിരുന്നുവെന്ന്‌ അല്ലാഹു പറയുന്നു. ഇസ്‌ലാമിന്റെ മുമ്പ്‌ ചില മനുഷ്യന്മാര്‍ യാത്ര ചെയ്‌ത്‌ രാത്രിയാവുകയും വിജനമായ പ്രദേശത്ത്‌ എത്തുകയും ചെയ്‌താല്‍ രക്ഷക്കുവേണ്ടി ജിന്നുകളെ വിളിച്ചു സഹായം ചോദിച്ചിരുന്നു. അവര്‍ക്കുവേണ്ടി ചില പൂജകളും സേവയും ചെയ്‌തിരുന്നു.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: