Shabab Weekly - ശബാബ് വാരിക APRIL_25_2014

  • Posted by Sanveer Ittoli
  • at 8:18 AM -
  • 0 comments

Shabab Weekly - ശബാബ് വാരിക 




ഹിന്ദുത്വരാഷ്‌ട്രീയം വളരുകയല്ല; മതേതര കക്ഷികള്‍ തകരുകയാണ്‌


യാസിര്‍ ഗഫൂര്‍


`ഹിന്ദുത്വ' എന്ന വാക്ക്‌ ആദ്യമായി പ്രയോഗിച്ചത്‌ 1923-ല്‍ വി ഡി സവര്‍ക്കര്‍ തന്റെ ഹിന്ദുത്വ; ആരാണ്‌ ഒരു ഹിന്ദു എന്ന ചെറുപുസ്‌തകത്തിലായിരുന്നുവെങ്കിലും അതിന്റെയും ഒമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ, 1914-ല്‍ ഹിന്ദുമഹാസഭ രൂപീകരിക്കപ്പെട്ടിരുന്നു. ഒരു ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആദ്യരൂപമായ ഹിന്ദു മഹാസഭയാണ്‌ നൂറുവര്‍ഷം തികയുന്ന ഈ വേളയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനു ഇന്ത്യയില്‍ എത്രമാത്രം വേരോട്ടമുണ്ടാക്കാനായിട്ടുണ്ടെന്ന്‌ വിലയിരുത്താനുള്ള ഒരു ശ്രമമാണ്‌ ഈ ലേഖനം. 1914 മുതല്‍ 1950 വരെ ഹിന്ദു മഹാസഭ സജീവമായി നിന്ന കാലഘട്ടവും ജനസംഘ്‌ രൂപീകരിക്കപ്പെട്ട
Read more...

അറിവ്‌ അവര്‍ക്ക്‌ ആഭരണം

പെണ്‍ലോകം


എ ജമീല ടീച്ചര്‍


നാല്‌പത്‌ വര്‍ഷത്തെ ഓര്‍മയിലേക്ക്‌ ഒരിക്കല്‍ കൂടി കൊളുത്തിട്ടുകൊണ്ട്‌ തീവണ്ടി വീണ്ടും കൂകിവിളിച്ചു. ഉദ്ദേശിച്ച സ്റ്റേഷനിലെത്താന്‍ ഇനിയും സമയമെടുക്കും. രമ ടീച്ചര്‍ പുറത്തെ കാഴ്‌ചകളിലേക്ക്‌ കണ്ണോടിച്ചിരിക്കുകയാണ്‌. ഇരുവശവും പച്ചപ്പിനെ കൈവിട്ട വയലുകളില്‍ ചെറുതും വലുതുമായ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ ചേക്കേറിയിട്ടുണ്ട്‌. പാളങ്ങള്‍ മാത്രം മാറാന്‍ മടിച്ചുകൊണ്ട്‌ ബ്രിട്ടീഷുകാരന്റെ പഴമയുടെ പെരുമയായി നീണ്ടുനിവര്‍ന്ന്‌ കിടക്കുന്നു.
``രമ ടീച്ചറല്ലേ ഇത്‌?''
Read more...

കളിയല്ല കല്യാണം

മുതിര്‍ന്ന തലമുറയിലെ കാരണവന്മാര്‍ ചെറുപ്പക്കാരോട്‌ നടത്തുന്ന ശാസനാ രൂപത്തിലുള്ള ഒരു ഉപദേശമാണ്‌ `കളിയല്ല കല്യാണ'മെന്നത്‌. ഉത്തരവാദിത്ത പൂര്‍ണമായ ഒരു കാര്യമാണ്‌ വിവാഹം എന്നര്‍ഥം. വിവാഹം കഴിച്ച്‌ ദാമ്പത്യജീവിതം നയിക്കുക, മക്കളും പേരമക്കളും മറ്റും അടങ്ങുന്ന കുടുംബ ജീവിതവുമായി മുന്നോട്ടുനീങ്ങുക എന്നതാണ്‌ മാനവികത.
Read more...

ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സ്വാര്‍ഥമോഹികളുടെ സൃഷ്‌ടിയായിരുന്നു

- അനുഭവം  -


മൗലാനാ വഹീദുദ്ദീന്‍ ഖാന്‍


പരേതനായ എന്റെ പിതാവ്‌ ഫരീദുദ്ദീന്‍ ഖാന്‍ ഒരു വലിയ ഭൂവുടമയായിരുന്നു. 1929-ല്‍ അദ്ദേഹം മരണപ്പെട്ടു. പ്രദേശത്തെ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, ഹിന്ദുക്കള്‍ക്കിടയിലും അദ്ദേഹം ജനകീയനായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ആളുകള്‍ അദ്ദേഹത്തിന്റെ അടുത്ത്‌ വരുമായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന പ്രദേശത്ത്‌ ഹിന്ദുക്കളായിരുന്നു ഭൂരിപക്ഷവും. എന്നിട്ടും എന്റെ പിതാവിന്‌ ഒരു വര്‍ഗീയപ്രശ്‌നത്തെയും അഭിമുഖീകരിക്കേണ്ടിവന്നില്ല. ഭക്തനും ഉദാരനുമായിരുന്നു അദ്ദേഹം. ആവശ്യക്കാരെ രഹസ്യമായിത്തന്നെ അദ്ദേഹം സഹായിക്കുമായിരുന്നു.
Read more...

നാസ്‌തികരുടെ ഉള്ളിലും ദൈവബോധം ഒളിഞ്ഞിരിപ്പുണ്ട്‌

- വിശകലനം  -

എ വി ഫിര്‍ദൗസ്‌



ശക്തനായ ദൈവനിഷേധി, അതിരുകളില്ലാത്ത സ്വതന്ത്ര ചിന്തകന്‍, കറകളഞ്ഞ മാനവവാദി എന്നിങ്ങനെ നീഷേ എന്ന വ്യക്തിക്ക്‌ വിശേഷണങ്ങള്‍ ഏറെയാണ്‌. സ്വതന്ത്രചിന്തയുടെയും മതവിമര്‍ശനത്തിന്റെയും നാസ്‌തിക ജീവിത ചിന്തകളുടെയും ലോകത്ത്‌ നീഷേക്ക്‌ പകരക്കാരില്ല. യുക്തിവാദികളുടെയും മതവിരുദ്ധരുടെയും ഇഷ്‌ടഭാജനവും ജീവിതാസ്വാദനത്തിന്‌ വേണ്ടി ആശയനിര്‍വഹണം നടത്തുന്ന
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: