ലേഖനങ്ങള്‍ SHABAB APRIL_25_2014

read more →

0 comments:

Shabab Weekly - ശബാബ് വാരിക APRIL_25_2014

read more →

0 comments:

Shabab weekly april_18_2014 2

read more →

0 comments:

Shabab weekly april_18_2014

read more →

0 comments:

ShababWeekly 11_April_2014/articles2

read more →

0 comments:

Shabab Weekly 11_April_2014 /Articles

Shabab Weekly 11_April_2014 /Articles

യു എസ്‌-റഷ്യ നവശീതയുദ്ധവും ക്രീമിയയിലെ മുസ്‌ലിംഭാവിയും

മുനീര്‍ മുഹമ്മദ്‌ റഫീഖ്‌
1944, രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ജര്‍മ്മനി, ക്രീമിയ പിടിച്ചടക്കിയ അക്കാലത്ത,്‌ അലി എലിയേവ്‌ എന്ന ക്രീമിയന്‍ ബാലന്‌ ഒമ്പതു വയസ്‌ പ്രായമേയുള്ളൂ. സുഡാക്‌ പ്രവിശ്യയിലെ ഒരു സ്‌കൂളില്‍ അഭയം തേടിയിരിക്കുകയായിരുന്നു, ക്രീമിയയിലെ മറ്റു പലരെയും പോലെ ആ കൊച്ചു ബാലനും. തങ്ങളുടെ വിമോചകരായ സോവിയറ്റ്‌ സൈന്യം എപ്പോള്‍ വരുമെന്ന കാത്തിരിപ്പിലായിരുന്നു അവര്‍.
വിമോചകരെന്ന്‌ തങ്ങള്‍ പ്രതീക്ഷിച്ചയര്‍പ്പിച്ച സോവിയറ്റ്‌സേന തന്നെ തങ്ങളുടെ വിനാശകരായി മാറുന്നതാണ്‌ പിന്നീട്‌ അവന്‌ കാണാന്‍ കഴിഞ്ഞത്‌. ക്രീമിയയിലെ തദ്ദേശീയരായ നിരവധി താര്‍ത്താരികളെ സൈന്യം പിടിച്ചുകൊണ്ടു പോയി. എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അവനന്നറിയുമായിരുന്നില്ല.
Read more...

ആഡംബരങ്ങള്‍ വളര്‍ന്നാണ്‌ സാമൂഹിക ദുരന്തങ്ങള്‍ സംഭവിക്കുന്നത്‌

- കാമ്പയിന്‍  -
വി കെ ജാബിര്‍
ആഡംബരം, ധൂര്‍ത്ത്‌ എന്നിവയ്‌ക്ക്‌ എക്കാലത്തേക്കും യോജിച്ച ഒരു നിര്‍വചനം സാധ്യമായിരിക്കില്ല. ഒരു കാലത്ത്‌ ആവശ്യം പോലുമല്ലാതിരുന്ന എത്രയെത്ര സംഗതികളാണ്‌, വസ്‌തുക്കളാണ്‌ പില്‍ക്കാലത്ത്‌ ആവശ്യമോ ഒഴിച്ചുകുടാന്‍ പറ്റാത്തതോ ആയി മാറിയത്‌. ആഡംബരമായി കണ്ട വസ്‌തുക്കള്‍ കാലക്രമേണ അവശ്യ വസ്‌തുക്കളായി രൂപാന്തരപ്പെടുന്നു. ധൂര്‍ത്തെന്നു സമൂഹം വിലയിരുത്തിയ എത്ര കാര്യങ്ങളാണ്‌ വളരെ വേഗം ആവശ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്‌. മനുഷ്യരുടെ പുരോഗതിയുടെ അടയാളങ്ങളായി എണ്ണപ്പെട്ട ഓരോന്നും ആദ്യം ആഡംബര വസ്‌തുവും പില്‍ക്കാലത്ത്‌ ജീവിതത്തില്‍ നിന്നു വേര്‍പെടുത്താന്‍ കഴിയാത്ത വസ്‌തുവുമായി പരിണമിക്കുകയാണ്‌.
Read more...

ഇന്ത്യന്‍ മുജാഹിദീനും മാധ്യമഭീകരതയും

ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ. മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണിത്‌. ഹിന്ദുപുരാണത്തിലെ ഒരു മിത്തിനെ ആസ്‌പദമാക്കി വന്നതാണിത്‌. ഏതാണ്ട്‌ ഇതുപോലെയാണ്‌ ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ സ്ഥിതി. എവിടെയെങ്കിലും ഒരു സ്‌ഫോടനമുണ്ടായാല്‍ ഓടിയെത്തിയ പോലീസ്‌ ആദ്യം പറയുന്നത്‌ ഇതിന്റെ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നായിരിക്കും.
Read more...

ഇന്ത്യന്‍ സമൂഹത്തെ മനസ്സിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടു

- അഭിമുഖം  -
കെ വേണു /മുഹ്‌സിന്‍ കോട്ടക്കല്‍

കേരളത്തില്‍ എഴുപതുകളില്‍ സജീവമായിരുന്ന തീവ്ര വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌, മാവോയിസ്റ്റ്‌ സിദ്ധാന്തങ്ങള്‍ക്ക്‌, കേരളത്തില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഇടത്‌ ധൈഷണികതയ്‌ക്ക്‌, വിശാല ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക്‌ ഒരൊറ്റ വാക്കുണ്ട്‌. അത്‌ കെ വേണു എന്നാണ്‌.
Read more...

ഹദീസ്‌ നിരൂപണവും നിഷേധവും

- വിശകലനം -
അലി മദനി മൊറയൂര്‍
കിതാബു ത്വിബ്ബില്‍ (ഇതേ ബാബില്‍ തന്നെയാണ്‌ സിഹ്‌റിന്റെ ഹദീസും) ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ `ദുര്‍ലക്ഷണം മൂന്നു കാര്യത്തിലാണ്‌; വാഹനത്തിലും സ്‌ത്രീയിലും കുതിരയിലും' അബൂഹുറയ്‌റ(റ) ഇപ്രകാരം പറഞ്ഞതായി ആഇശ(റ) അറിഞ്ഞപ്പോള്‍ രോഷത്തോടെ അവര്‍ പറഞ്ഞു: അബുല്‍ കാസിമിന്‌ ഖുര്‍ആന്‍ ഇറക്കിയവന്‍ തന്നെ സത്യം! ഇങ്ങനെയല്ല, അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌: ജാഹിലിയത്തിലെ ആളുകള്‍ പറയാറുണ്ടായിരുന്നു, ദുര്‍ലക്ഷണം വാഹനത്തിലും മൃഗത്തിലും സ്‌ത്രീകളിലുമാണെന്ന്‌. എന്നിട്ട്‌ അവര്‍ ഈ വചനം ഓതി. (സൂറതു ഹദീദിലെ 22-ാം വചനം) ``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്റെ മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിട്ടല്ലാതെ. തീര്‍ച്ചയായും അതു അല്ലാഹുവെ
Read more...

0 comments:

ShababWeekly/Articles APRIL_4_2014

#ShababWeekly/Articles

പ്രവാചക സമൂഹത്തിലെ ജനാധിപത്യ പാഠങ്ങള്‍

ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍

ഭൂമിയില്‍ ഒട്ടേറെ ഭരണരീതികള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. രാജഭരണം, ഗോത്രഭരണം, കൂട്ടുകക്ഷി ഭരണം, ഏകാധിപത്യം, ജനാധിപത്യം തുടങ്ങിയ ധാരാളം ഭരണരീതികള്‍ക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനവിഭാഗങ്ങള്‍ വിധേയരായിട്ടുണ്ട്‌. ഇന്നും ലോകത്തിന്റെ കൊച്ചുകൊച്ചു പ്രദേശങ്ങളിലും വന്‍ രാജ്യങ്ങളിലുമായി ഈ ഭരണ സമ്പ്രദായങ്ങളെല്ലാം വിവിധ ഭാവങ്ങളില്‍ നമുക്ക്‌ കാണാന്‍ കഴിയും. പ്രവാചകന്‍(സ) മനുഷ്യസ്‌പര്‍ശിയായ ഒരു സമ്പൂര്‍ണ മതം ലോകാന്ത്യം വരെയുള്ളവര്‍ക്ക്‌ കൈമാറുകയുണ്ടായി.
Read more...

ഈ ഇതളുകള്‍ വാടാതിരിക്കട്ടെ

- പെണ്‍ലോകം -

ജമീല ടീച്ചര്‍ എടവണ്ണ

പുറത്ത്‌ തലേ രാത്രിയിലെ മഴ തോരാന്‍ മടിച്ചുനില്‌ക്കുന്നു. മഴവെള്ളം മദ്‌റസയുടെ മുറ്റത്ത്‌ കൊച്ചു കൊച്ചു നീര്‍ച്ചാലുകളുണ്ടാക്കാന്‍ മത്സരിക്കുകയാണ്‌. നോട്ടു പുസ്‌തകത്തിന്റെ താളുകള്‍ കളിവള്ളങ്ങളാക്കി ഒഴുക്കുന്ന തിരക്കിലാണ്‌ കുട്ടികളെല്ലാം. നൂറ മോള്‍ക്ക്‌ അതിലൊന്നും ഒട്ടും താല്‌പര്യം തോന്നിയില്ല. പ്രഭാതത്തിന്റെ ശോണിമയെ കീറിമുറിച്ചുകൊണ്ട്‌ പെയ്‌തിറങ്ങുന്ന മഴയെയും അവള്‍ക്കിഷ്‌ടമായില്ല. തന്നെപ്പോലെ മഴക്കും എന്തേ ഇത്ര ദു:ഖം? നൂറ മോള്‍ കണ്ണുതുടച്ചു.
Read more...

കാലം ഉണക്കുന്ന മുറിവുകള്‍

- കഥ -

റഷീദ്‌ പരപ്പനങ്ങാടി

രാത്രിയുടെ അന്ത്യയാമങ്ങളില്‍ കണ്‍പോളകളില്‍ അരിച്ചെത്തിയ ഉറക്കം. കണ്ണു തുറന്നതും മുകളില്‍ നരിച്ചീറുകളെപ്പോലെ തൂങ്ങിക്കിടക്കുന്ന ഇരുട്ട്‌. ഇരുട്ടില്‍ വീണ്ടും കണ്ണുമിഴിച്ച്‌ അവള്‍ കിടന്നു. ഓര്‍മകള്‍ക്ക്‌ തിടം വെക്കുമ്പോള്‍ മറ്റെന്തെങ്കിലുമൊക്കെ ചിന്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പക്ഷേ വിഫലമാവാറാണ്‌ പലപ്പോഴും.
ഇന്നിപ്പോള്‍ എല്ലാം ഓര്‍ത്തെടുക്കാന്‍ മനസ്സ്‌ വെമ്പുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌...
Read more...

സില്‍ക്ക്‌പാതയിലെ ബുദ്ധിസവും ഇസ്‌ലാമും

- ബുക്‌സ്‌കാന്‍  -

കെ അശ്‌റഫ്‌

2001-ല്‍ അഫ്‌ഗാനിസ്‌താനിലെ താലിബാനികള്‍ ഭാമിയാനിലെ ബുദ്ധ പ്രതിമ തകര്‍ത്തതോടെയാണ്‌ ഇസ്‌ലാമും ബുദ്ധിസവും പുതിയ ചരിത്ര രാഷ്ട്രീയ സാഹചര്യമായി ലോക ദൃഷ്ടിയില്‍ വരുന്നത്‌. മാധ്യമങ്ങളും പണ്ഡിതന്മാരും ഇസ്‌ലാം സമം ഹിംസ, ബുദ്ധിസം സമം അഹിംസ എന്നൊക്കെയുള്ള ലളിത വിഭജനങ്ങള്‍ കൊണ്ടുവന്നു. അഞ്ചാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന നളന്ദ സര്‍വകലാശാല എന്ന ലോകോത്തര കലാലയം പന്ത്രണ്ടാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ തകര്‍ത്തുവെന്ന പ്രചാരണവും അമേരിക്കന്‍ സാമ്രാജ്യത്വം മുതല്‍ ഇന്ത്യയിലെ സവര്‍ണ ദേശീയവാദികള്‍വരെ അഴിച്ചുവിട്ടു.
Read more...

ചോദിക്കുന്നതെല്ലാം നല്‍കണോ?

- കുടുംബകം -

അബൂസയ്‌ന്‍

വെള്ളം കോരിയും വീട്ടുജോലിയെടുത്തും അലി(റ) തളര്‍ന്നു. അയല്‍പക്ക വീടുകളില്‍ മാവ്‌ അരച്ചരച്ച്‌ ഫാത്തിമ(റ)യുടെയും കൈ കുഴഞ്ഞു. പകല്‍വേളയിലെ വിശ്രമമില്ലാത്ത അധ്വാനത്താല്‍ വിവശരാവുന്ന ഇരുവരും രാത്രിയില്‍ പരസ്‌പരം പരാതി പറയും. ഒടുവില്‍ അലി ഇങ്ങനെയും പറയും: നിന്റെ പിതാവിന്‌ അല്ലാഹു എത്ര പരിചാരകരെ നല്‌കിയിട്ടുണ്ട്‌? ഒരാളെയെങ്കിലും നമുക്ക്‌ നല്‌കിക്കൂടേ?
Read more...

0 comments:

ShababWeekly APRIL_4_2014

#shababweekly APRIL_4_2014



വൈറല്‍ ക്രൈം ഒരു ന്യൂജനറേഷന്‍ ഹിറ്റ്‌
- കാമ്പയിന്‍  -
മുഖ്‌താര്‍ ഉദരംപൊയില്‍
ഇത്‌ എല്ലാം വൈറലാകുന്ന കാലമാണ്‌. വൈറല്‍ ഹിറ്റുകളുടെ കാലം. വളരെ പെട്ടെന്ന്‌ വ്യാപകമാകുന്നത്‌ എന്നേ വൈറല്‍ എന്ന വാക്കിന്‌ അര്‍ത്ഥമുള്ളൂ. വൈറല്‍ ഹിറ്റുകളുടെ വാര്‍ത്തകളാണ്‌ സോഷ്യല്‍ മീഡിയക്ക്‌ പുറത്തും. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക്‌ ചെയ്യുകയും കമന്റെഴുതുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പോസ്റ്റാണ്‌ വൈറല്‍ ഹിറ്റ്‌. സോഷ്യല്‍ മീഡിയകളിലെ വൈറല്‍ ഹിറ്റുകള്‍ അതുപയോഗിക്കാത്ത കുട്ടികളുടെ നാവിന്‍തുമ്പിലുമെത്തും. അതാണ്‌ ലോകം. `മാഹീത്തെ പെമ്പിള്ളാരെ കണ്ട്‌ക്കാ' എന്ന്‌ കുട്ടികള്‍ പാടുന്നതും `അടുക്കളയില്‍ പാടിയ' ചന്ദ്രലേഖ പാട്ടുകാരിയായതും സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമക്കാരനായതും വൈറല്‍ ഹിറ്റുകളിലൂടെയാണ്‌.
Read more...
സിഹ്‌ര്‍ വിഫലമെന്ന വാദം ഹദീസ്‌ നിഷേധമാണോ?
- തുടര്‍ച്ച -
അലി മദനി മൊറയൂര്‍
സിഹ്‌റിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``വേദത്തില്‍ നിന്ന്‌ ഒരു വിഹിതം നല്‌കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു: ഇക്കൂട്ടരാണ്‌ വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചതെന്ന്‌. എന്നാല്‍ അവരെയാണ്‌ അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവന്ന്‌ ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.'' (നിസാഅ്‌ 51-52)
ജിബ്‌തിലും ത്വാഗൂതിലും വിശ്വസിക്കുന്നവരെയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പരാമര്‍ശിക്കുന്നത്‌. ജിബ്‌തിന്‌ അമാനി മൗലവി നല്‌കിയ വിശദീകരണം നോക്കുക:
Read more...
സമ്മതിദാനവും മൂല്യബോധവും
കാലം ചെല്ലുന്തോറും മൂല്യങ്ങള്‍ക്ക്‌ ശോഷണം വന്നുകൊണ്ടിരിക്കുകയാണോ? ആണെന്ന്‌ സാമാന്യവത്‌കരിക്കുന്നത്‌ നാം നമ്മെ തന്നെ ഇകഴ്‌ത്തുന്നതിനു തുല്യമായിരിക്കും. എന്നിരുന്നാലും നമ്മില്‍ പോരായ്‌മയുണ്ടോ എന്ന ആത്മ പരിശോധനയ്‌ക്കു സാംഗത്യമുണ്ടല്ലോ.
Read more...
ഉമറാബാദിലെ പഠനകാലം
- അഭി മുഖം -
കരുവള്ളി മുഹമ്മദ്‌ മൗലവി
/സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍


എന്റെ ജീവിതത്തിലെ വഴിത്തിരിവായ പഠനകേന്ദ്രം ഉമറാബാദാണ്‌. മക്കരപ്പറമ്പ്‌ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളായ പുണര്‍പ്പ യു പി സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം എന്ന്‌ പറഞ്ഞുവല്ലോ? അതിന്‌ ശേഷം പ്രിയപ്പെട്ട ഗുരുനാഥന്‍ കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയുടെ നിര്‍ദേശ പ്രകാരമാണ്‌ ഉമറാബാദിലെത്തുന്നത്‌.
Read more...
ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം ചോദിക്കല്‍-4
- നെല്ലും പതിരും -
എ അബ്‌ദുസ്സലാം സുല്ലമി
അല്ലാഹു അല്ലാത്തവരോട്‌ അഭൗതികമായ നിലയില്‍ സഹായം തേടുന്നത്‌ സംബന്ധമായ മറ്റൊരായത്ത്‌ ശ്രദ്ധിക്കുക. ``തീര്‍ച്ചയായും മനുഷ്യരില്‍ നിന്നുള്ള ചില ആളുകള്‍ ജിന്നുകളില്‍ നിന്നുള്ള ചില ആളുകളോട്‌ രക്ഷ തേടിയിരുന്നു. അതുമൂലം അവര്‍ക്ക്‌ അഹംഭാവവും ധിക്കാരവുമല്ലാതെ വര്‍ധിപ്പിച്ചില്ല.'' (ജിന്ന്‌ 6)
മനുഷ്യര്‍ ജിന്നുകളോട്‌ സഹായം ചോദിച്ചിരുന്നുവെന്ന്‌ അല്ലാഹു പറയുന്നു. ഇസ്‌ലാമിന്റെ മുമ്പ്‌ ചില മനുഷ്യന്മാര്‍ യാത്ര ചെയ്‌ത്‌ രാത്രിയാവുകയും വിജനമായ പ്രദേശത്ത്‌ എത്തുകയും ചെയ്‌താല്‍ രക്ഷക്കുവേണ്ടി ജിന്നുകളെ വിളിച്ചു സഹായം ചോദിച്ചിരുന്നു. അവര്‍ക്കുവേണ്ടി ചില പൂജകളും സേവയും ചെയ്‌തിരുന്നു.
Read more...

0 comments:

ഹദീസ്‌ എന്ന രണ്ടാം പ്രമാണം/ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം ചോദിക്കല്‍-3

read more →

0 comments:

പരാജയപ്പെടുന്ന മുസ്‌ലിം വോട്ട്‌ ബാങ്ക്‌

read more →

0 comments:

ഇമ്പമുള്ള കുടുംബം

ഇമ്പമുള്ള കുടുംബം

ഇമ്പമുള്ള കുടുംബം

കുടുംബജീവിതം മനസ്സിന്‌ ആനന്ദവും സംതൃപ്‌തിയും സമാധാനവും നല്‍കുന്നതാകണം. അതിനാല്‍ എപ്പോഴും ഗൗരവത്തിന്റെയും ഭീകരതയുടെയും മൂര്‍ച്ചയേറിയ ബന്ധങ്ങള്‍ക്ക്‌ പകരം സ്‌നേഹത്തിലും കാരുണ്യത്തിലും സഹകരണത്തിലുമധിഷ്‌ഠിതമായ നല്ല ബന്ധങ്ങള്‍ കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടാകണം.
ദമ്പതികള്‍ക്കിടയില്‍ ഐക്യമുണ്ടായെങ്കിലേ അത്‌ കൈവരികയുള്ളൂ. ആദര്‍ശം, സംസ്‌കാരം, മതനിഷ്‌ഠ തുടങ്ങിയവയില്‍ യോജിച്ച ഇണകളെ തെരഞ്ഞെടുക്കുകയാണ്‌ അതിനുള്ള മാര്‍ഗം. അല്ലാഹു പറഞ്ഞു: “നല്ല സ്‌ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കും, നല്ല പുരുഷന്മാര്‍ നല്ല സ്‌ത്രീകള്‍ക്കുമാണ്‌.” (24:26). കണ്ണിനും മനസ്സിനും ഇണങ്ങിയവരും സംസ്‌കാരമുള്ളവരുമായ ദമ്പതികളുടെ ജീവിതം സ്വസ്ഥതയും സന്തോഷവും നിറഞ്ഞതായിരിക്കും.Read more…

സ്‌നേഹത്തിന്റെ അത്ഭുതസ്‌പര്‍ശം

എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌
അച്ഛനെ നോക്കി സംഘര്‍ഷത്തിന്റെ ഒടുവില്‍ മകന്‍ പറഞ്ഞു: “ഈ അച്ഛനെന്നെ എന്നെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ?” അച്ഛന്‍ അതുകേട്ട്‌ തളര്‍ന്നുപോയി. ഇത്ര കാലം തീറ്റിപ്പോറ്റി ഇങ്ങനെയാക്കിയതിനുള്ള പ്രതിഫലമോ ഇഷ്‌ടാനിഷ്‌ടമനുസരിച്ച്‌ ഭക്ഷണവും വസ്‌ത്രവും നല്‍കിയതു സ്‌നേഹമില്ലാഞ്ഞിട്ടായിരുന്നോ? സ്‌കൂളിലും കോളെജിലും ചേര്‍ത്ത്‌ കഷ്‌ടപ്പെട്ട്‌ പഠിപ്പിച്ചതും ഇഷ്‌ടമില്ലാഞ്ഞിട്ടായിരുന്നോ?Read more…

വെള്ളത്തിനും ദാഹിക്കുന്ന കാലം

കെ പി ഖാലിദ്‌
വേനല്‍ക്കാലം മൂര്‍ധന്യാവസ്ഥയിലായിരുന്ന ഒരു സമയത്ത്‌ ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിചിത്രമായൊരു രംഗം കണ്ടു. ട്രെയിന്‍ ഓരോ സ്റ്റേഷനിലെത്തുമ്പോഴും തലയില്‍ കുടങ്ങള്‍ പേറിയ കുറെ സ്‌ത്രീകളും കുട്ടികളും ട്രെയിനിനകത്തേക്ക്‌ ഇരച്ചുകയറുന്നു.വണ്ടി മുന്നോട്ടു നീങ്ങുന്നതിനിടയിലെ കുറഞ്ഞ സമയത്തിനുള്ളില്‍ ട്രെയിനിലെ ടോയ്‌ലെറ്റിലെ പൈപ്പില്‍നിന്നും
രണ്ടോ മൂന്നോകുടം വെള്ളംRead more…

നബിചര്യ, നാട്ടുനടപ്പ്‌ മാമൂല്‍, ബിദ്‌അത്ത്‌

അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
മുഹമ്മദ്‌ നബി(സ) അന്തിമപ്രവാചകനാണ്‌ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ മുസ്‌ലിംകള്‍. ലോകത്ത്‌ നിരവധി മതങ്ങളുണ്ട്‌. അവയുടെ ആചാര്യന്‍മാരെയോ ഉപജ്ഞാതാക്കളെയോ അനുയായികള്‍ ആദരിക്കുന്നു. ചിലരെ ആരാധിക്കുന്നു. സംപൂജ്യരായി കാണുന്നു.

ജനസാഗരം മുജാഹിദ്‌ സമ്മേളനം

റിപ്പോര്‍ട്ട്‌
നവോത്ഥാനത്തിന്റെ തുടര്‍ച്ച വിളിച്ചോതിയ മുജാഹിദ്‌ എട്ടാം സംസ്ഥാന സമ്മേളനം വിജയകരമായി സമാപിച്ചു. കൃതജ്ഞതമൂലം കുനിഞ്ഞ ശിരസ്സും സംതൃപ്‌തികൊണ്ട്‌ നിറഞ്ഞ മനസ്സും നിര്‍വൃതി പൂണ്ട ഹൃദയവുമായിട്ടാണ്‌ ഓരോ മുജാഹിദും എടരിക്കോട്‌ നവോത്ഥാന നഗരിയില്‍ നിന്ന്‌ തിരിച്ചത്‌.

0 comments: