Saja's (my daughter) Art

0 comments:

Sheikh uthaimeen about arafa

��♻��♻

മാസപ്പിറവി -
അറഫാ ദിനത്തിന്‍റെ തിയ്യതിയും ആശയക്കുഴപ്പങ്ങളും
➰➰➰➰➰➰➰

നാട്ടിലെയും സൗദിയിലെയും മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ആളുകള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാകാറുള്ള ഒരു വിഷയമാണ് അറഫാ നോമ്പിന്‍റെ വിഷയം.


ഇബ്നു ഉസൈമീന്‍ (റ) യോട് ഈ ചോദ്യം ചോദിക്കപ്പെട്ടു.


ചോദ്യം:
മാസപ്പിറവി വ്യത്യസ്ഥമായി വരുക വഴി വ്യത്യസ്ഥ  സ്ഥലങ്ങളിലെ അറഫാ ദിനത്തിന്‍റെ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ചാണോ അതല്ല ഹറമിലെ മാസപ്പിറവി അനുസരിച്ചാണോ ഞങ്ങള്‍ അറഫാ നോമ്പ് അനുഷ്ടിക്കേണ്ടത് ?!.

✅
ഉത്തരം:
ഏറ്റവും ശരിയായ അഭിപ്രായം ഓരോ പ്രദേശങ്ങളിലേയും  മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും എന്നുള്ളതാണ്.

ഉദാ: മക്കത്ത് മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കത്ത് ദുല്‍ഹിജ്ജ ഒന്‍പത്
(അഥവാ അറഫാ ദിനം) ആണ് എന്നും സങ്കല്‍പ്പിക്കുക.
മക്കത്ത് മാസം കാണുന്നതിനേക്കാള്‍ ഒരു ദിവസം മുന്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക.

അപ്പോള്‍ അറഫയില്‍ ഹജ്ജാജിമാര്‍ നില്‍ക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനമായിരിക്കും.

പെരുന്നാള്‍ ദിനമായതുകൊണ്ട് തന്നെ അവര്‍ക്ക് ആ ദിനത്തില്‍ നോമ്പ് പിടിക്കല്‍ നിഷിദ്ധവുമാണ്.

ഇനി മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ മാസം കണ്ടത് എന്ന് സങ്കല്പിക്കുക.

മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത്
(അഥവാ അറഫാ ദിനം) ആകുന്ന ദിവസം
അവരെ സംബന്ധിച്ചിടത്തോളം  ദുല്‍ഹിജ്ജ എട്ട് ആയിരിക്കും.

മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്.

ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം.


കാരണം
പ്രവാചകന്‍(ﷺ) പറഞ്ഞു:

(إذا رأيتموه فصوموا وإذا رأيتموه فأفطروا)
" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക "
➖➖➖➖➖

തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ  സംബന്ധിച്ചിടത്തോളം  അവര്‍ അത് വീക്ഷിക്കാത്തവരാണ്.

മാത്രമല്ല ഓരോ പ്രദേശത്തുകാരും  തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും
ഒക്കെ ആസ്പദമാക്കിയല്ലേ (നമസ്കാര സമയം) നിര്‍ണയിക്കാറ്.

ഇതില്‍ എല്ലാവര്‍ക്കും
ഒരേ അഭിപ്രായം ആണ് താനും.

യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും.

[مجموع الفتاوى 20 ] .
➖➖➖➖➖➖➖

മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനം വ്യത്യസ്ഥമായി വരുന്ന രാജ്യങ്ങള്‍

അവനവന്‍റെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്

➖➖➖➖➖➖➖

വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള തെളിവ്

അല്ലാഹു പറയുന്നു:

فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُون
َ
" അതുകൊണ്ട്
നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ
അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്.

ആരെങ്കിലും രോഗിയാവുകയോ,

യാത്രയിലാവുകയോ ചെയ്‌താല്‍

പകരം അത്രയും എണ്ണം
(നോമ്പെടുക്കേണ്ടതാണ്).

നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ്
അല്ലാഹു ഉദ്ദേശിക്കുന്നത്.

നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.

നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും,
നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും
നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ
(ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)".

[അല്‍ബഖറ: 185].

➖➖➖➖➖➖
അപ്പോള്‍ ആര്
ആ മാസപിറവിക്ക് സന്നിഹിതരാവുന്നില്ലയോ

ആ ആളുകളെ സംബന്ധിച്ചിടത്തോളം നോമ്പിന് സമയമാകുന്നില്ല എന്നാണ് ഈ
ആയത്തിന്‍റെ വിവക്ഷ.

ഇനി പ്രവാചകന്‍(ﷺ) പറയുന്നു:

(إذا رأيتموه فصوموا وإذا رأيتموه فأفطروا)

" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക ".

➖➖➖➖➖➖➖

മാസപ്പിറവി കാണാതെ നോമ്പ് അനുഷ്ടിക്കുവാനോ,

മാസപ്പിറവി കാണാതെ നോമ്പ് അവസാനിപ്പിക്കുവാനോ
പാടില്ല എന്നാണു ഈ ഹദീസിന്‍റെ വിവക്ഷ.

➖➖➖➖➖➖➖


പലപ്പോഴും അറഫയുമായി ബന്ധപ്പെട്ടാണ് ആളുകള്‍ക്ക്കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാകാറുള്ളത്

അറഫയില്‍ അവര്‍ നില്‍ക്കുന്ന ആ സമയത്ത് മാത്രമാണ് അറഫാ നോമ്പ് എങ്കില്‍ അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന സമയത്ത് ചില ആളുകളുടെ നാട്ടില്‍ രാത്രി ആണല്ലോ അപ്പോള്‍ അവര്‍ക്ക് നോമ്പ് തന്നെ ഉണ്ടാവുകയില്ലേ ?!.

അതിനാല്‍ തന്നെ
ദുല്‍ഹിജ്ജ ഒന്‍പത് എന്നതാണ് നോമ്പിന് പരിഗണിക്കേണ്ടത് എന്നതാണ് ഇവരുടെ അഭിപ്രായം.
♻♻♻♻♻

അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.
നാഥന്‍ അനുഗ്രഹിക്കട്ടെ ....

ആമീൻe

0 comments:

Declaration

I ,Sanveer AbduRahman I,  as a  citizen of  India commit that I will not throw any garbage/ waste  on road, street but throw only in dustbin or location provided for same.
I shall also spread this message among all my nearer  n  dearer ones.
I  request all My What's App / FB / Viber / LinkedIn /  Telegram / Hike / Instagram / Pinterest FriendZ to join Clean India Movement  beginning with ourselves...������������  Jai  Hind...
Pls Delete My Name & Add Yours & Spread This Message.... Thanks,

0 comments:

എന്റെ സ്വന്തം

നല്ല മനോഹരമായ ഉറപ്പുളള ഒരു കെട്ടിടം ഒരുനാൾ ചിലർ ആ കെട്ടിട�ത്തിൻറ്റെ അടിത്തറയ്ക്ക്  സാരമായ ി കേട്പാടുകൾ വരുത്തുകയും തങൾക്കു തടസമാകുമെന്നു അവർക്കു തോന്നിയ ഒരുക്കൂട്ടം യുവാക്കളെ പുറത്താക്കി അങ്ങിനെ കെട്ടിടം �അവർ തകർക്കും എന്ന ഘട്ടത്തി�ൽ കുറച്ച�് ആളുകൾ അവിടെ നിന്നും ഇറങ്ങി പോയി   മറ്റൊരു കെട്ടിടം നിർമ്മി ച്ചു . അപ്പോഴാണു  കെട്ടിടം തകരാൻ കാരണം ഇറങ്ങി പോയവരാണ് എന്ന പുതിയൊരു ആരോപണവുമായി  അവർ രംഗത്ത് വന്നതാ ് . കുറച്ച് കാലംകഴിഞ്ഞ് ആരോപണവുമായി വന്നവർ � ഇന്ന് പല ചേരികളായി പരസ്പരം  പോരടിക്കുന്നു ...

0 comments:

Madhyamam

Madhyamam

ഇവിടെയുണ്ട് വായന ജീവശ്വാസമായ ഒരാള്‍

കോഴിക്കോട്: വായന മരിക്കുന്നുവെന്ന വിലാപങ്ങള്‍ക്കിടയില്‍ ഇതാ ഇവിടെയുണ്ട്, വായിക്കാതെ ജീവിക്കാന്‍ കഴിയാത്ത ഒരാള്‍. വലിയ വാണിജ്യസ്ഥാപനത്തിന്‍െറ അധിപനായിരുന്നിട്ടും പുസ്തകങ്ങള്‍ മാത്രം സ്വത്തായി കരുതുന്ന ഒരാള്‍. ആറ്റംബോംബ് മുതല്‍ കൈരേഖാ ശാസ്ത്രം വരെ ഏത് വിഷയങ്ങളുടെയും പുസ്തകങ്ങള്‍ ശേഖരിച്ച് ഓമനിക്കുന്ന ഒരാള്‍. 95 വയസ്സ് പിന്നിടുമ്പോഴും വായനയാണ് ഇദ്ദേഹത്തിന് ജീവിതം. ഇത് എക്സല്‍ ബീരാന്‍ കോയ. ഒരുകാലത്ത് മലബാറിലെ ഏറ്റവും വലിയ ഇലക്ട്രോണിക്-വൈദ്യുതി വിപണന വിതരണ രംഗത്തെ കുത്തകയായിരുന്ന എക്സല്‍ റേഡിയോയുടെ സ്ഥാപകന്‍. 1940കളില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ ഇതടക്കം മൂന്നോ നാലോ വാണിജ്യ കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. ബുഷ് റേഡിയോ, വോള്‍ട്ടാസ് എന്നീ കമ്പനികളുടെ മലബാറിലെ ആദ്യവിതരണക്കാരനും സേവനദാതാവും. എ.സി, ഫ്രിഡ്ജ്, എകസ്റേ, ആംപ്ളിഫയര്‍, റേഡിയോ, ട്രാന്‍സ്ഫോര്‍മര്‍ അങ്ങനെ എന്തും ബീരാന്‍കോയക്ക തൊട്ടാല്‍ നന്നാകും. അതിനാല്‍, ജവഹര്‍ലാല്‍ നെഹ്റു അടക്കം നേതാക്കള്‍ എത്തുമ്പോഴെല്ലാം പ്രസംഗവേദിയില്‍ ഉപയോഗിച്ചത് റേഡിയോ എക്സലിന്‍െറ ഉപകരണങ്ങള്‍. റേഡിയോ അദ്ഭുതമായിരുന്ന അക്കാലത്ത് പലയിടങ്ങളില്‍നിന്നായി ലഭിച്ച സ്പെയര്‍ പാര്‍ട്സുകള്‍ ചേര്‍ത്ത് റേഡിയോ പ്രവര്‍ത്തിപ്പിച്ചായിരുന്നു തുടക്കം. 70കളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയ എക്സ്റേ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകാതെ അധികൃതര്‍ വിദഗ്ധരെ കാത്ത് ബുദ്ധിമുട്ടുമ്പോള്‍ യന്ത്രം നിഷ്പ്രയാസം നന്നാക്കി പുഞ്ചിരിച്ചുനിന്നു, ഈ മനുഷ്യന്‍.
തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ്സ് കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് സാമൂതിരി സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വായനാ തല്‍പരനായിരുന്നു. 20ാം വയസ്സില്‍ തുടങ്ങിയതാണ് ഗ്രന്ഥ ശേഖരണം. വലിയങ്ങാടിയില്‍ അമ്മാവന്‍ നടത്തിയിരുന്ന കടയില്‍ ചെന്നിരിക്കുമ്പോള്‍ തൊട്ടടുത്ത പുകയിലക്കടയില്‍ പൊതിയാന്‍ കൊണ്ടുവന്ന അമേരിക്കന്‍ വാരികകളിലെ അണുബോംബിനെക്കുറിച്ചുള്ള ലേഖനം വായിച്ച് ഹരംകയറി. വിദേശ മാഗസിനുകളും പുസ്തകങ്ങളും ശേഖരിച്ചു. ഒരുമാസം പുസ്തകത്തിനായി ചെലവഴിച്ചത് 5000ഓളം രൂപ. വീട്ടിലെ ഒരുമുറി നിറയെ 10,000ഓളം പുസ്തകങ്ങള്‍. വിഷയങ്ങള്‍ ശാസ്ത്രം, മതം, സാങ്കേതിക വിദ്യ, ഓട്ടോമൊബൈല്‍, സെല്‍ഫ് ഹെല്‍പ് അങ്ങനെ എന്തും. പല ഭാഷകളിലായി ആനുകാലികങ്ങള്‍. കോമണ്‍വെല്‍ത്ത് കമ്പനിയുടെ തലവനായിരുന്ന ബോളണ്ട് സായിപ്പ് ഇംഗ്ളണ്ടിലെ ശാസ്ത്ര ഗ്രന്ഥങ്ങള്‍ അയച്ചുകൊടുക്കും. തിരിച്ച് ബീരാന്‍കോയ കഥകളിയെപറ്റിയും കേരളീയ കലകളെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങള്‍ അയക്കും.
കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും വീട്ടില്‍ അതിഥികള്‍ക്കുപോലും സമ്മാനമായി നല്‍കിയിരുന്നത് പുസ്തകങ്ങളായിരുന്നു. ഇപ്പോഴും കോഴിക്കോട് ആനിഹാള്‍ റോഡിലെ വീട്ടില്‍ പുസ്തകങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും കൂട്ടിരിപ്പായി ഇദ്ദേഹമുണ്ട്. എങ്കിലും ഈയിടെയായി നല്ല സുഖമില്ളെന്ന് ഇദ്ദേഹം പറയുന്നു. ഇതോടെ മിനുക്കിത്തുടച്ച് സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ അനാഥമായി. ചിതല് തിന്നും വെള്ളം നനഞ്ഞും കേടുവന്നു. കുറെ പുസ്തകങ്ങള്‍ പലര്‍ക്കായി കൊടുത്തു. എങ്കിലും നേരം പുലരുമ്പോള്‍ ഏതെങ്കിലും പുസ്തകമോ വാരികയോ കൈയില്‍വെച്ച് ബീരാന്‍കോയക്ക ഇരിക്കും. അറിവിന്‍െറ പുതിയ പ്രഭാതം തേടി. COURTESY:Madhyamam

0 comments:

ലേഖനങ്ങള്‍ SHABAB_13_JUNE_2014

ലേഖനങ്ങള്‍

ബഷീര്‍ അഹ്‌മദ്‌ മുഹ്‌യുദ്ദീന്‍ ആഫ്രിക്കന്‍ ഭാഷകളില്‍ ഖുര്‍ആന്‍ പ്രചരിപ്പിച്ച മലയാളി പണ്ഡിതന്‍

കോയ ഏളാട്‌

ഇരുണ്ടഭൂഖണ്ഡത്തിലേക്ക്‌ ഒരു നുറുങ്ങ്‌ വെട്ടവുമായി കടന്നുചെന്ന്‌ അവിടം പ്രഭാപൂരിതമാക്കിയ ഒരു മഹാപ്രതിഭയുണ്ടായിരുന്നു ഈ മലയാളക്കരയില്‍; ബഷീര്‍ അഹ്‌മദ്‌ മുഹ്‌യുദ്ദീന്‍. അധികമൊന്നും അറിയപ്പെടാത്ത ആ മഹാതേജസ്‌ അണഞ്ഞിട്ട്‌ എട്ട്‌ സംവത്സരങ്ങള്‍ പിന്നിട്ടു. വിശുദ്ധഗ്രന്ഥത്തിന്‌ ആംഗലേയ ഭാഷയിലടക്കം പ്രബലമായ ആറ്‌ ഭാഷകളില്‍ പരിഭാഷയെഴുതിയ ഇദ്ദേഹം പിറന്നത്‌ മലപ്പുറം ജില്ലയിലെ തീരദേശമായ പറവണ്ണയിലാണ്‌.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്‌ സ്ഥാപക പ്രസിഡന്റുമായിരുന്ന മര്‍ഹൂം പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാരുടെയും പറവണ്ണ സ്വദേശിനി കുന്നത്തകത്ത്‌ പൂതിയില്‍ ആഇശുമ്മയുടെയും മൂന്നാമത്തെ പുത്രനായാണ്‌ ജനനം. ചെറുപ്പം തൊട്ടേ അന്വേഷണ ത്വരയുള്ള ഒരു കുട്ടിയായാണ്‌ ബഷീര്‍ അഹ്‌മദ്‌ വളര്‍ന്നത്‌.
Read more...

മതനേതാക്കള്‍ മാതൃക കാണിക്കട്ടെ

അശ്‌റഫ്‌ ബിന്‍ അലി

കാര്‍ബൈഡ്‌ എന്ന വിഷം ഉപയോഗിച്ച്‌ പഴുപ്പിച്ച മാമ്പഴം പിടികൂടിയ സംഭവത്തില്‍ പ്രതിയായ ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ആറ്‌ മാസത്തേക്ക്‌ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തുവെന്ന്‌ വാര്‍ത്ത. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പൊലീസ്‌ കേസ്സെടുത്ത കോണ്‍ഗ്രസ്‌ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയതായി മറ്റൊരു വാര്‍ത്ത.
ഇതിലെന്ത്‌ പുതുമയിരിക്കുന്നു എന്ന്‌ ചോദിച്ചേക്കാം. കാര്‍ബൈഡും മാര്‍ക്‌സിസ്റ്റുകളുമായി ഒരു ബന്ധവുമില്ല. മാമ്പഴവും മാര്‍ക്‌സിസ്റ്റുകളും അങ്ങനെ തന്നെ. പാര്‍ട്ടിക്ക്‌ മാങ്ങാക്കച്ചവടവുമില്ല. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരിലൊരാള്‍ ഒരു സമൂഹദ്രോഹ പ്രവര്‍ത്തനത്തിന്‌ പിടിക്കപ്പെട്ടു എന്നതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം എന്ന നിലയിലാണ്‌ ആ നടപടി.
Read more...

സദ്‌പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യത ഉപാധികള്‍, മാനദണ്ഡങ്ങള്‍

പി മുസ്‌തഫ നിലമ്പൂര്‍

നാം ചെയ്യുന്ന കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നത്‌ നമ്മുടെ വിശ്വാസദൃഢതയും ആത്മാര്‍ഥതയും പ്രതിഫലേച്ഛയും പരിഗണിച്ചുകൊണ്ടാണ്‌. വന്‍ അപരാധങ്ങളാല്‍ കര്‍മങ്ങള്‍ തകര്‍ന്നടിയുന്ന അവസ്ഥയുമുണ്ട്‌. വിശ്വാസ വൈകൃതമുള്ളവന്റെയും അവിശ്വാസികളുടെയും കര്‍മങ്ങള്‍ നിരസിക്കപ്പെടുന്നതാണ്‌. ``തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മങ്ങളെ ഉപമിക്കാവുന്നത്‌ കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ച്‌ ഉണ്ടാക്കിയതില്‍ നിന്ന്‌ യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നതല്ല. അതുതന്നെയാണ്‌ വിദൂരമായ മാര്‍ഗഭ്രംശം'' (ഇബ്‌റാഹീം 18). ``സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ കര്‍മം നിഷ്‌ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്‌ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.'' (മാഇദ 5). ``അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തടയുകയും തങ്ങള്‍ക്ക്‌ സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന്‌ യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയേ അവന്‍ അവരുടെ കര്‍മങ്ങള്‍ നിഷ്‌ഫലമാക്കിക്കളയുകയും ചെയ്യും.'' (മുഹമ്മദ്‌ 32)
Read more...

സ്വഹാബികളെ ഇത്രയും നിന്ദിക്കുകയോ?

പി കെ മൊയ്‌തീന്‍ സുല്ലമി

ജിന്നുവാദികള്‍ മുജാഹിദുകള്‍ക്കു നേരെ നടത്തിയ ആരോപണങ്ങളുടെ മുനയൊടിച്ച നന്തി സംവാദവുമായി ബന്ധപ്പെട്ട്‌ ചില ദുര്‍ന്യായീകരണങ്ങള്‍ കാണാനിടയായി.
അല്‍ഇസ്വ്‌ലാഹ്‌ മാസിക 2014 ഏപ്രില്‍ ലക്കത്തില്‍ വന്ന ചില വരികള്‍ ശ്രദ്ധിക്കുക: ``ഈ സംഭവം ബുഖാരിയില്‍ വിശദീകരിക്കുന്നിടത്ത്‌ ഇവരുടെ ഭര്‍ത്താക്കന്മാര്‍ മദ്യപിക്കാറുണ്ട്‌ എന്നും പറയുന്നുണ്ട്‌. മദ്യപാനികളായിരുന്ന ജാഹിലിയ്യ കാലത്തിലെ ആളുകള്‍ വാദ്യോപകരണം ഉപയോഗിച്ചിരുന്നു എന്നതിനെയാണ്‌ സ്വഹാബിമാര്‍ വാദ്യോപകരണം ഉപയോഗിച്ചിരുന്നു എന്ന്‌ സലാം സുല്ലമി ദുര്‍വ്യാഖ്യാനിച്ചത്‌.'' (പേജ്‌ 34).
Read more...

0 comments:

കടത്തിക്കൊണ്ടുവരുന്ന വിദ്വേഷ പ്രചരണം



SHABAB EDITORIAL 13_JUNE_2014/

കടത്തിക്കൊണ്ടുവരുന്ന വിദ്വേഷ പ്രചരണം



കേരളത്തിലെ മുസ്‌ലിം അനാഥാലയങ്ങള്‍ വീണ്ടും വിവാദച്ചുഴികളില്‍ അകപ്പെട്ടിരിക്കുകയാണ്‌. അടുത്ത കാലത്തായി വളരെയേറെ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്‌. ഒരു പ്രശ്‌നം എത്ര ചെറുതാണെങ്കിലും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിവാദമാക്കുക, ചര്‍വിത ചര്‍വണങ്ങള്‍ക്കു ശേഷം ച്യൂയിംഗം പോലെ നിസ്സംഗമായി തുപ്പിക്കളയുക. സ്ഥാപിത താത്‌പര്യക്കാരും മീഡിയയും ഇതില്‍ മത്സരിക്കുന്നു. ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്‌ട്രത്തില്‍ ഈ വിവേചനം അരുത്‌. വസ്‌തുതകളെ വസ്‌തുതകളായി കാണാതെ നിറം പകര്‍ന്ന്‌ വെടക്കാക്കുന്ന പ്രവണത നീചമാണ്‌. യതീംഖാനയില്‍ പഠിച്ച ഒരു പെണ്‍കുട്ടി പതിനെട്ടു വയസ്സു തികയാതെ വിവാഹിതയായി. അതിലുള്ള നിയമപരമായ പോരായ്‌മ ആര്‍ക്കും മനസ്സിലാകും. ആ അപാകം പരിഹരിച്ചാല്‍ മതി. അതിന്റെ പേരില്‍ ആ കുട്ടിയെ പത്തു പതിനഞ്ചു വര്‍ഷം പോറ്റി വളര്‍ത്തിയ സ്ഥാപനത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യുക മാത്രമല്ല, പ്രശ്‌നം സാമാന്യവത്‌കരിച്ച്‌ യതീംഖാനകളെ ഒന്നടങ്കം കരിതേക്കുന്ന പ്രവണത കഴിഞ്ഞ വര്‍ഷമാണ്‌ അരങ്ങേറിയത്‌. ഇപ്പോഴിതാ യതീംഖാനകള്‍ `മനുഷ്യക്കടത്തി'ന്റെ ഹോള്‍സെയില്‍ ഏജന്‍സി ആയി ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്താണ്‌ വസ്‌തുത? 2014 മെയ്‌ 24,25 തിയതികളിലായി കേരളത്തിലെ അനാഥാലയങ്ങളിലേക്ക്‌ ഉത്തരേന്ത്യയില്‍ നിന്ന്‌ രണ്ട്‌ സംഘം കുട്ടികള്‍ പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. ഭഗല്‍പൂര്‍ (ബീഹാര്‍), ഗോദ്ദ (ഝാര്‍ഖണ്ഡ്‌), മാള്‍ഡ (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളില്‍ നിന്നായി 579 കുട്ടികളാണ്‌ കേരളത്തിലെത്തിയത്‌. മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ, കോഴിക്കോട്‌ ജില്ലയിലെ മുക്കം മുസ്‌ലിം ഓര്‍നേജ്‌ എന്നീ അനാഥാലയങ്ങളിലേക്ക്‌ പഠനത്തിനെത്തിയതായിരുന്നു ഈ കുട്ടികള്‍. അവരില്‍ അവധിക്ക്‌ നാട്ടില്‍ പോയി തിരിച്ചുവരുന്ന ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികളും പുതുതായി ഈ സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ വേണ്ടി എത്തിയവരും ഉണ്ട്‌. കൂടെ അധ്യാപകരും ഏതാനും രക്ഷിതാക്കളും ഉണ്ടായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉര്‍ദു ഗാനാലാപനത്തില്‍ എ ഗ്രേഡ്‌ നേടിയ കുട്ടിയും കൂട്ടത്തിലുണ്ട്‌. ഈ കുട്ടികളെ കൊണ്ടുവന്ന ഉസ്‌താദുമാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 370 (5) വകുപ്പുപ്രകാരം പൊലീസ്‌ കേസെടുക്കുകയായിരുന്നു. മനുഷ്യക്കടത്ത്‌ എന്ന ഭീകരനാമവും നല്‌കി ആഭ്യന്തര വകുപ്പ്‌ ഇതിനെ മീഡിയയ്‌ക്ക്‌ കളിക്കാന്‍ കൊടുത്തു. കേരളത്തിന്റെ ആഭ്യന്തര വകുപ്പുമന്ത്രി രമേശ്‌ ചെന്നിത്തല തികച്ചും അപക്വമായ പ്രസ്‌താവനയിറക്കി. പൊലീസാകട്ടെ നീചവും ക്രൂരവുമായി ഇവരോടു പെരുമാറി.
ഇതില്‍ എന്താണ്‌ പ്രശ്‌നമുണ്ടായത്‌? കുട്ടികളെ കൊണ്ടുവന്ന ചിലരുടെ അശ്രദ്ധയോ പിടിപ്പുകേടോ മൂലം കുട്ടികളില്‍ ചിലര്‍ക്ക്‌ തീവണ്ടി ടിക്കറ്റില്ലായിരുന്നു. ചില കുട്ടികള്‍ക്ക്‌ ഇതര സംസ്ഥാനങ്ങളില്‍ പഠനത്തിനു പോകുമ്പോള്‍ ആവശ്യമായ നിയമപരമായ രേഖകള്‍ കൈവശമുണ്ടായിരുന്നില്ല. ടിക്കറ്റില്ലാത്തവര്‍ക്ക്‌ ഫൈന്‍ ചാര്‍ത്തുകയും രേഖകളില്ലാത്തവരോട്‌ അവ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌താല്‍ തീരാവുന്ന ഒരു ചെറിയ പ്രശ്‌നം കേരളം അപകടത്തിലേക്കു നീങ്ങുന്നു എന്ന രീതിയില്‍ വിവാദമാക്കിയത്‌ പൊലീസിലെ ചിലരും ചില മാധ്യമ പ്രവര്‍ത്തകരുമാണ്‌. ഈ കുട്ടികള്‍ മുസ്‌ലിം കുട്ടികളായിരുന്നു എന്നതല്ലാതെ ഈ കോലാഹലത്തിന്‌ വേറെ കാരണം ഒന്നും കാണുന്നില്ല. സാങ്കേതികവും നിയമപരവുമായ ഒരു കാര്യം മനുഷ്യക്കടത്ത്‌, മാംസക്കച്ചവടം, അവയവക്കടത്ത്‌, ബാലവേല, തീവ്രവാദം തുടങ്ങിയ അത്യന്തം `സെന്‍സിറ്റീവ്‌' ആയ തലങ്ങളിലെത്തിച്ച്‌ ചര്‍ച്ച ചെയ്‌തത്‌ തത്‌പരകക്ഷികളായിരുന്നു. മാത്രമല്ല, അനാഥശാലകള്‍ കേരളത്തിലെ തീവ്രവാദ കേന്ദ്രങ്ങളാണ്‌ എന്നും മറ്റുമുള്ള പ്രചാരണം എത്ര ജുഗുപ്‌സാവഹമായിപ്പോയി! കുട്ടികളെ കൊണ്ടുവന്നത്‌ മനുഷ്യക്കടത്തു തന്നെ എന്ന ഡി ഐ ജി ശ്രീജിത്തിന്റെ പ്രസ്‌താവനയും അതതു സംസ്ഥാനങ്ങളില്‍ പോയി അനാഥാലയങ്ങള്‍ തുടങ്ങട്ടെ എന്ന ആഭ്യന്തര മന്ത്രിയുടെ മേലൊപ്പും എത്ര നെറികെട്ട സമീപനമായിപ്പോയി. എല്ലാ അന്വേഷണവും കഴിഞ്ഞ്‌ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ വിധിച്ചശേഷം പറയാവുന്ന വാക്കുകള്‍ ഒരു ആഭ്യന്തര മന്ത്രി എഫ്‌ ഐ ആറിനു മുന്‍പേ പറയാമോ? അന്തമില്ലായ്‌മയ്‌ക്കും വേണ്ടേ അതിരുകള്‍?
ഏതായാലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം പ്രശ്‌നം വിലയിരുത്തി. മുഖ്യമന്ത്രി അന്ന്‌ വെളിപ്പെടുത്തിയതിന്റെ ചുരുക്കം ഇതാണ്‌: ``അനാഥാലയങ്ങളിലേക്ക്‌ കുട്ടികളെ കൊണ്ടുവരുന്നത്‌ മനുഷ്യക്കടത്ത്‌ അല്ല. നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്‌. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ നടപടി ക്രമത്തില്‍ വീഴ്‌ചപറ്റിയിട്ടുണ്ട്‌. യതീംഖാനകള്‍ക്ക്‌ നിഗൂഢലക്ഷ്യങ്ങളില്ല. യതീംഖാനകളിലേക്ക്‌ കുട്ടികളെ കൊണ്ടുവന്നത്‌ മനുഷ്യക്കടത്താണെന്ന പ്രചാരണം നീചമായിപ്പോയെന്ന്‌ ഗവ. ചീഫ്‌വിപ്പ്‌ പി സി ജോര്‍ജും പറഞ്ഞു. മനുഷ്യക്കടത്തെന്ന വിലയിരുത്തല്‍ ശരിയല്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ കോടിയേരി ബാലകൃഷ്‌ണും പറഞ്ഞിട്ടുണ്ട്‌. ഇനി ആവശ്യമായ അന്വേഷണം ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തട്ടെ. എവിടെയെങ്കിലും അപാകങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. ഇതിലാര്‍ക്കും എതിരഭിപ്രായമില്ല. യതീംഖാനകളും വിദ്യാലയങ്ങളും മാത്രമല്ല പെട്ടിക്കടകള്‍ പോലും നിയമവിധേയമായിട്ടേ പ്രവര്‍ത്തിക്കാവൂ. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും എല്ലാവര്‍ക്കും ബാധകമാണ്‌. അവ പാലിച്ചേ പറ്റൂ. ബോധപൂര്‍വം ചട്ടങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ ശിക്ഷിക്കപ്പെടണം. ചുരുക്കത്തില്‍ അപാകങ്ങള്‍ പരിഹരിക്കണം. പക്ഷേ, സമീപനങ്ങള്‍ അമാന്യമാകരുത്‌. വിവേചന പൂര്‍വമാകരുത്‌. ഒരേ പന്തിയില്‍ പലതരം വിളമ്പല്‍ അന്യായമാണ്‌; അനീതിയാണ്‌. 
മുസ്‌ലിം സമുദായത്തിനു നേരെ എന്തിനീ പകയും വിദ്വേഷവും? ഇന്ത്യയിലെ മദ്‌റസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന്‌ പ്രചരിപ്പിച്ച്‌ വലിയ വിവാദമുണ്ടാക്കി അവസാനം കേന്ദ്ര മാനവശേഷി വകുപ്പ്‌ മന്ത്രി നേരിട്ട്‌ ആ പ്രചാരണം അസത്യമാണെന്ന്‌ പ്രസ്‌താവനയിറക്കി. ലൗജിഹാദിലൂടെ മുസ്‌ലിംകള്‍ മതംമാറ്റം നടത്തുന്നു എന്ന ക്രൈസ്‌തവ സഭയുടെ ദുരാരോപണം ആഘോഷിച്ച മീഡിയ അത്‌ ശുദ്ധ കളവാണെന്ന്‌ തെളിഞ്ഞപ്പോള്‍ മിണ്ടിയില്ല. വിദ്യാലയങ്ങളില്‍ തസ്‌തികയുണ്ടാക്കാന്‍ കുട്ടികളെ കൊണ്ടുവരുന്നു എന്ന്‌ ചിലര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ തയ്യാറാക്കി. മലയാളനാട്ടിലെ തെരുവില്‍ കിടക്കുന്ന നാടോടികളുടെ കുട്ടികളെ വിടുതല്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ കൂടാതെ ഏതു ക്ലാസ്സിലും ചേര്‍ക്കാമെന്ന്‌ ഓര്‍ഡര്‍ ഇറക്കിയത്‌ കേരള സര്‍ക്കാര്‍ ആണെന്ന്‌ അറിയാവുന്നവര്‍ തന്നെയാണ്‌ ഈ വങ്കത്തം എഴുന്നള്ളിച്ചത്‌. ലക്ഷക്കണക്കിന്‌ ബംഗാളികള്‍ കേരളത്തിന്റെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പണിയെടുക്കുന്നു; മതിയായ രേഖകളില്ലാതെ തന്നെ. ഉത്തരേന്ത്യന്‍ തീവണ്ടികളില്‍ വന്നിറങ്ങുന്ന അവരെ ആരും കാണുന്നില്ലേ? എന്തുകൊണ്ട്‌! അവിടെ പണിയില്ല. ഇവിടെ അതുണ്ട്‌. `നിതാകാത്ത്‌' അന്യരാജ്യക്കാര്‍ നമുക്ക്‌ നല്‌കിയ സൗജന്യ സമീപനമെങ്കിലും അന്യ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക്‌ നമുക്ക്‌ നല്‌കരുതോ? അന്തര്‍സംസ്ഥാന യാത്രയ്‌ക്ക്‌ പാസ്‌പോര്‍ട്ട്‌ വേണ്ടല്ലോ. 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം നേരിട്ട ദുരിതത്തില്‍ നിന്ന്‌ പിഞ്ചുമക്കളെ രക്ഷിക്കാന്‍ സംസ്ഥാനത്ത്‌ ആദ്യമായി ഒരു യതീംഖാന (ജെ ഡി റ്റി കോഴിക്കോട്‌) സ്ഥാപിച്ചത്‌ പഞ്ചാബിലെ ഖസൂരി കുടുംബമായിരുന്നു. അന്ന്‌ അവരോട്‌ ആരും പഞ്ചാബില്‍ യതീംഖാനയുണ്ടാക്കാന്‍ പറഞ്ഞതായി അറിയില്ല. കേരളത്തിലെ യതീംഖാനകള്‍ക്ക്‌ സര്‍ക്കാര്‍ ഗ്രാന്റ്‌ സ്വീകരിക്കുന്നുണ്ട്‌. എന്നാല്‍ അതിന്റെ നടത്തിപ്പ്‌ ചെലവ്‌ മുക്കാലേ മുണ്ടാണിയും ഉദാരമതികളുടെ ദാനമാണെന്ന്‌ മറക്കരുത്‌. ഉത്തരേന്ത്യന്‍ ഗല്ലികളിലെ മുള കെട്ടിയ കൂരകളില്‍ നിന്ന്‌ റൊട്ടിയോടൊപ്പം വിദ്യയും തേടിയെത്തുന്ന പാവങ്ങളെ പുറംകാലുകൊണ്ട്‌ തട്ടാതിരിക്കാന്‍ ദയവുണ്ടാവുക. l

0 comments:

Shabab Weekly - ശബാബ് വാരിക 13_JUNE_2014

Shabab Weekly - ശബാബ് വാരിക

അനാഥകള്‍ക്ക്‌ അന്നം നല്‌കുന്നത്‌ ഭീകരവാദ പ്രവര്‍ത്തനമാണോ?

വി കെ ജാബിര്‍

2014 മെയ്‌ 24ന്‌ പറ്റ്‌ന-എറണാകുളം എക്‌സ്‌പ്രസ്‌ പാലക്കാട്‌ ജംഗ്‌ഷനിലെത്തിയത്‌ വിവാദങ്ങളുടെ പെരുമഴപ്പെയ്‌ത്തിനു തുടക്കം കുറിച്ചാണ്‌. ബിഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള 466 കുട്ടികളെയും വഹിച്ചെത്തിയ എക്‌സ്‌പ്രസ്‌ ട്രെയിനും തൊട്ടുപിന്നാലെ 123 കുട്ടികളെയുമായെത്തിയ ഗുവാഹത്തി-തിരുവനന്തപുരം എക്‌സ്‌പ്രസും അനാഥശാലകള്‍ക്കെതിരായ ആരോപണങ്ങളുടെ പുതിയൊരു മരണമണി മുഴക്കിയാണ്‌ പാലക്കാട്‌ ജംഗ്‌ഷനില്‍ ബ്രേക്കിട്ടത്‌. രണ്ടാമതു വണ്ടിയില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള കുട്ടികളായിരുന്നു. ഇവരില്‍ ചിലര്‍ കേരളത്തിലെ രണ്ട്‌ അനാഥശാലകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരും
Read more...

പലിശയെ മാറ്റി നിര്‍ത്തുക അസാധ്യമുണ്ടോ

മുര്‍ശിദ്‌ പാലത്ത്‌



പലിശയില്‍ മുങ്ങിയ സാമ്പത്തിക ലോകത്ത്‌ ഇസ്‌ലാമിന്‌ എന്തുചെയ്യാന്‍ കഴിയുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ പലിശ ബാങ്കുകളില്‍ പോലും പ്രിയമേറിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക ജാലകങ്ങളും ഇസ്‌ലാമിക ബാങ്കുകളുടെ വളര്‍ച്ചാനിരക്കും. പലിശാധിഷ്‌ഠിത സാമ്പത്തിക സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാ നന്മകളും അതിലേറെ ഭംഗിയായി ഇസ്‌ലാമിക ബാങ്കുകള്‍ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. വീടിനും വാഹനത്തിനും വ്യവസായത്തിനും
Read more...

കടത്തിക്കൊണ്ടുവരുന്ന വിദ്വേഷ പ്രചരണം

കേരളത്തിലെ മുസ്‌ലിം അനാഥാലയങ്ങള്‍ വീണ്ടും വിവാദച്ചുഴികളില്‍ അകപ്പെട്ടിരിക്കുകയാണ്‌. അടുത്ത കാലത്തായി വളരെയേറെ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്‌. ഒരു പ്രശ്‌നം എത്ര ചെറുതാണെങ്കിലും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിവാദമാക്കുക,
Read more...

അനാഥാലയ വിവാദത്തിന്റെ ടാര്‍ഗറ്റ്‌ എന്താണ്‌?

കെ പി ബഷീര്‍

മുസ്‌ലിംകള്‍ `വീപ്പിങ്‌ ബോയ്‌' ആവാന്‍ വിധിക്കപ്പെട്ടവരാണെന്ന്‌ മുമ്പൊരിക്കല്‍ വിശേഷിപ്പിച്ചത്‌ എഴുത്തുകാരന്‍ സക്കറിയയാണ്‌. കുറ്റം ചെയ്യാതെ തല്ലുകൊള്ളുന്ന കുട്ടിയെന്ന വിശേഷണം കൃത്യമായി ചാര്‍ത്തപ്പെടാവുന്ന വിധത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പുതിയ വര്‍ത്തമാനമാണ്‌ മുക്കം അനാഥശാലയിലേക്ക്‌ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ എത്തിയ സംഭവത്തെ മനുഷ്യക്കടത്തായി ചിത്രീകരിച്ചുകൊണ്ടുള്ള സംഭവവികാസങ്ങള്‍.
അനാഥസംരക്ഷണം മഹത്തായ പുണ്യകര്‍മമായി പഠിപ്പിക്കുകയും അത്‌ അനുവര്‍ത്തിക്കുകയും ചെയ്യുന്ന സമുദായത്തില്‍
Read more...

കേരളത്തിലെ ആഭ്യന്തരമന്ത്രിയോട്‌ ആസിഫിന്‌ ചിലത്‌ പറയാനുണ്ട്‌

സലീം ടി പെരിമ്പലം

പഠിപ്പിച്ച്‌ മിടുക്കനാക്കണം എന്നു കരുതി തന്നെയാണ്‌ സുലൈഖ ഖാത്തൂന്‍ മകനെ കേരളത്തിലേക്കയച്ചത്‌. ദാരിദ്ര്യത്തില്‍ നിന്നു രക്ഷപ്പെടുത്തുക എന്നത്‌ രണ്ടാമത്തെ ലക്ഷ്യമായിരുന്നു. മുളയിലേ കൂമ്പടയുന്ന നൂറുകണക്കിന്‌ കുരുന്നുകളെ കണ്ട്‌ സുലൈഖയും നെടുവീര്‍പ്പുതിര്‍ത്തിട്ടുണ്ട്‌. ഒമ്പതു വയസ്സുള്ള മകനെയും കൊണ്ട്‌ പാഞ്ഞ തീവണ്ടിയുടെ ചൂളംവിളി അകന്നകന്ന്‌ പോകുമ്പോള്‍ ആ ഉമ്മയുടെ മനസ്സില്‍ നിലവിളി ഉയരുകയായിരുന്നു. ഇന്നിപ്പോള്‍ എട്ടു
Read more...

0 comments:

ലേഖനങ്ങള്‍_shabab_june_6_2014



ലേഖനങ്ങള്‍_shabab_june_6_2014



ജിന്നുകളെയും മലക്കുകളെയും വിളിച്ചി സഹായം ചോദിക്കല്‍

നെല്ലും പതിരും

എ അബ്‌ദുസ്സലാം സുല്ലമി

``അവനാണ്‌ കരയിലും കടലിലും നിങ്ങളെ സഞ്ചരിപ്പിക്കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളില്‍ ആയിരിക്കുകയും നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും അവരതില്‍ സന്തോഷിക്കുകയും ചെയ്‌തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവര്‍ക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്കു വന്നു. തങ്ങള്‍ ആപത്തില്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവര്‍ ഉറപ്പിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിനു നിഷ്‌കളങ്കമാക്കി അവനോടവര്‍ സഹായം തേടുന്നു. ഞങ്ങളെ നീ ഇവരില്‍ നിന്നു രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കും.'' (സൂറതു യൂനുസ്‌ 22)
Read more...

കണ്ണടക്കാം നമുക്ക്‌, സമാധാനത്തോടെ

അബൂസയ്‌ന്‍

തിരുനബിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെയായിരുന്നു: സ്വുബ്‌ഹ്‌ നമസ്‌കാരം കഴിഞ്ഞ്‌ ദൂതര്‍ പരസഹായത്തോടെ വീട്ടിലേക്ക്‌ പോവുന്നു. കടുത്ത ക്ഷീണത്താല്‍ നേരെ കട്ടിലിലേക്ക്‌. പത്‌നി ആഇശ(റ)യുടെ മടിയില്‍ തലവെച്ച്‌ കിടക്കുമ്പോഴും തിരുമുഖത്ത്‌ അസ്വസ്ഥത പ്രകടമായിരുന്നു. അന്നേരം കൈയില്‍ മിസ്‌വാക്കുമായി ആഇശ(റ)യുടെ സഹോദരന്‍ അബ്‌ദുര്‍റഹ്‌മാന്‍(റ) വന്നുകയറി. തിരുനബി അതിലേക്ക്‌ നോക്കി. ഉടനെ ആഇശ(റ) അതുവാങ്ങി അഗ്രഭാഗം മൃദുലമാക്കി ദൂതര്‍ക്ക്‌ നല്‌കി. അവിടുന്ന്‌ സാവധാനം പല്ലുകള്‍ വൃത്തിയാക്കി.
Read more...

0 comments:

ട്യൂഷനോമാനിയയും സമാന്തര വിദ്യാഭ്യാസവും



shabab_editorial_june_6_2014



ട്യൂഷനോമാനിയയും സമാന്തര വിദ്യാഭ്യാസവും

പഠനം, പ്രത്യേക പഠനം, സ്വകാര്യ പഠനം എന്നെല്ലാം അര്‍ഥം വരുന്ന ഒരു പദമാണ്‌ ട്യൂഷന്‍ എന്ന ഇംഗ്ലീഷ്‌ സംജ്ഞ. ട്യൂട്ടര്‍, ലക്‌ചറര്‍, പ്രഫസര്‍ തുടങ്ങിയവ കോളെജ്‌ അധ്യാപകരുടെ വിവിധ സ്ഥാനങ്ങളാണ്‌. കോളെജ്‌ ട്യൂട്ടറുടെ മേല്‍നോട്ടത്തിലുള്ള വിദ്യാര്‍ഥി സമ്മേളനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കുന്ന പദമാണ്‌ ട്യൂട്ടോറിയല്‍. വിദ്യാലയങ്ങളില്‍ പരീക്ഷകളില്‍ നിര്‍ദിഷ്‌ട മാര്‍ക്ക്‌ ലഭിച്ചവര്‍ ജയിക്കുകയും അല്ലാത്തവര്‍ തോല്‌ക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന്‌ പത്താംതരത്തില്‍ തോറ്റ പരീക്ഷകള്‍ ജയിക്കാന്‍ വീണ്ടും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്ന ഇടമായിരുന്നു ട്യൂട്ടോറിയല്‍ കോളെജുകള്‍. കാലക്രമത്തില്‍ വിജയം വരിക്കാന്‍ പഠിക്കണമെന്നില്ല എന്ന അവസ്ഥയിലെത്തിയപ്പോള്‍ വിദ്യാലയഫൈനല്‍ (പത്താംതരം) കഴിഞ്ഞാല്‍ തുടര്‍പഠനത്തിനിടമില്ലാതായി. അപ്പോള്‍ മുന്‍പ്‌ പ്രീഡിഗ്രി കോഴ്‌സിനും ഇപ്പോള്‍ പ്ലസ്‌ടുവിനും പൊതുധാരയില്‍ പ്രവേശനം ലഭിക്കാത്തവരും ലഭിക്കാന്‍ സാധ്യതയില്ലാത്തവരും ട്യൂട്ടോറിയലുകളെ ആശ്രയിക്കാന്‍ തുടങ്ങി. തോറ്റവര്‍ക്കുള്ള പഠനം എന്നതിനുപകരം സമാന്തരവിദ്യാഭ്യാസ ക്രമമായി ട്യൂട്ടോറിയലുകള്‍ വളര്‍ന്നുവന്നു. അങ്ങനെ ട്യൂട്ടോറിയലുകളും ട്യൂഷന്‍ സെന്ററുകളും നാട്ടില്‍ പെരുകിവന്നു. ബിരുദധാരികള്‍ നാട്ടില്‍ പെരുകിയപ്പോള്‍ അവര്‍ക്കുള്ള താല്‌ക്കാലിക ജോലിയായി ഇത്തരം സെന്ററുകള്‍ മാറുകയും ചെയ്‌തു. ഇതെല്ലാം കാലത്തിനനുസരിച്ച മാറ്റങ്ങള്‍ മാത്രമാണ്‌.
മെഡിക്കല്‍, എന്‍ജിനീയറിംഗ്‌ രംഗത്ത്‌ എന്‍ട്രന്‍സ്‌ ഏര്‍പ്പെടുത്തിയതോടെ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ ഒരു പ്രഫഷനായി നിലനിന്നു. അതിന്‌ ഔദ്യോഗിക സംവിധാനങ്ങളില്ലതാനും. കുട്ടികള്‍ക്കാശ്വാസവുമാണ്‌. ആ രംഗത്ത്‌ മത്സരം ശക്തമായി. ചില കേന്ദ്രങ്ങളില്‍ പഠിച്ചാല്‍ എന്‍ട്രന്‍സ്‌ കിട്ടിയിരിക്കും എന്ന തരത്തില്‍ പ്രചാരണവും പരസ്യവും വന്നു. ഇത്തരം കേന്ദ്രങ്ങളില്‍ അവര്‍ പറയുന്ന ഫീസ്‌, സൗകര്യങ്ങളെപ്പറ്റി ചോദ്യമില്ല. മറുവാക്കില്ല, സമരങ്ങളില്ല, അച്ചടക്കത്തിന്റെ മകുടോദാഹരണങ്ങള്‍! എന്‍ജിനീയറിംഗ്‌ പിജിക്കുള്ള ഗെയ്‌റ്റ്‌ കോച്ചിംഗിനുള്ള അതിപ്രശസ്‌തമായ ചില കേന്ദ്രങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി എട്ടു മണിവരെ കോച്ചിംഗ്‌. അടിസ്ഥാന സൗകര്യങ്ങളില്ല. കുട്ടികള്‍ താമസിക്കുന്ന ഇടംകണ്ടാല്‍ കരയാതിരിക്കാന്‍ രക്ഷിതാവിന്നാവില്ല. എങ്കിലും പരാതിയില്ല. കാരണം അഞ്ചക്ക സംഖ്യ ഫീസ്‌ ആദ്യമേ ഒടുക്കിക്കഴിഞ്ഞു. ഫാക്കല്‍റ്റി നന്നായിരിക്കുമെന്ന ഒരേയൊരു ഗുണത്തില്‍ പിടിച്ചുനില്‌ക്കുന്നു.
സംസ്ഥാന ബജറ്റിന്റെ നല്ലൊരു ശതമാനം ചെലവഴിക്കപ്പെടുന്നത്‌ വിദ്യാഭ്യാസത്തിനാണ്‌. ആ ശതകോടികളില്‍ പെടാത്ത പൗരന്റെ സ്വന്തം പണം ചെലവഴിച്ചുള്ള സമാന്തര വിദ്യാഭ്യാസമാണ്‌ മേല്‍പറഞ്ഞത്‌. കോടികള്‍ ചെലവഴിക്കപ്പെടുന്ന ഔപചാരിക വിദ്യാലയങ്ങള്‍ ഉറങ്ങുകയും വലിയ ശമ്പളക്കാരായ അധ്യാപകര്‍ സൈഡ്‌ ബിസിനസില്‍ വ്യാപൃതരാവുകയും ചെയ്‌ത ഇടക്കാലത്ത്‌ പണമുള്ളവര്‍ ട്യൂഷന്‍ നല്‌കി നഷ്‌ടം നികത്തി. സാധാരണക്കാരന്‍ കഷ്‌ടത്തിലായി. ഈ സത്യം ഏറെ വൈകി മനസ്സിലാക്കിയ വിദ്യാഭ്യാസവകുപ്പ്‌ മാറ്റത്തിന്‌ തയ്യാറായി. ഡി പി ഇ പി, എസ്‌ എസ്‌ എ തുടങ്ങിയ പദ്ധതികള്‍ വിദ്യാഭ്യാസരംഗത്ത്‌ പരിവര്‍ത്തനങ്ങളുമായി വന്നു. വിദ്യാലയരംഗം സജീവമായി. പണിയെടുക്കാത്തവര്‍ക്ക്‌ പണിപോകുമെന്ന ധാരണയുണ്ടായി. സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ കവലകള്‍ തോറും വന്നു. പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്‌പുതന്നെ അപകടത്തിലാവുമെന്ന സ്ഥിതിയുണ്ടായി. തന്നിമിത്തമുണ്ടായ ജാഗരണത്തില്‍ പൊതുവിദ്യാഭ്യാസരംഗം ഏറെ സജീവവും ഫലവത്തും ആയിത്തീര്‍ന്നു. പ്രഗത്ഭരായ അധ്യാപകര്‍, അവര്‍ക്ക്‌ നിരന്തരം ശാക്തീകരണം. ഭൗതിക സൗകര്യങ്ങള്‍ക്ക്‌ ഫണ്ട്‌ ഒഴുകി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ നല്ല നിലയില്‍ തന്നെ മുന്നോട്ടുനീങ്ങുന്നു. ഒരിക്കലും ഒരു സ്വകാര്യ സ്ഥാപനത്തിന്‌ എത്തിപ്പിടിക്കാനാവാത്ത വിധം അവ മികച്ചുനിന്നു. സൗകര്യത്തിലും പഠനത്തിലും. ഇതാണ്‌ ഇപ്പോള്‍ നിലവിലുള്ള അവസ്ഥ.
എന്‍ട്രന്‍സുകള്‍ക്കോ പ്രത്യേക കോഴ്‌സുകള്‍ക്കോ ട്യൂഷനും കോച്ചിംഗും ആവശ്യമാണ്‌. പത്ത്‌, പന്ത്രണ്ട്‌ എന്നീ പൊതുപരീക്ഷകളില്‍ ഉന്നത സ്‌കോര്‍ ഉദ്ദേശിച്ചുകൊണ്ട്‌ പഠിതാക്കളെ ഒന്നുകൂടി പിന്തുണ നല്‌കി പ്രത്യേക പഠനം (ട്യൂഷന്‍) നല്‌കുന്നതും തെറ്റില്ല. എന്നാല്‍ ഒന്നുമുതല്‍ പത്തു വരെയും പതിനൊന്നും പന്ത്രണ്ടും വേറെയും സ്ഥിരമായി ട്യൂഷന്‍ സെന്ററില്‍ കുട്ടികളെ കെട്ടിയിടുന്ന ഒരു തരം ട്യൂഷനോമാനിയ പടര്‍ന്നുപിടിച്ചതു പോലെയാണ്‌ ഇന്നത്തെ സമൂഹത്തിന്റെ പോക്ക്‌. മധ്യവേനലവധിയും ഓണം, ക്രിസ്‌തുമസ്‌ അവധികളും പ്രതിവാര അവധി ദിനങ്ങളുമെല്ലാം ട്യൂഷന്‍ സെന്ററില്‍. കൂടാതെ, അതിരാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേക പഠനവും. ഇത്രമാത്രം പഠിപ്പിക്കല്‍ യജ്ഞത്തിനു മാത്രം വകയുണ്ടോ വിദ്യാലയ വിദ്യാഭ്യാസം? അതോ വിദ്യാലയങ്ങള്‍ക്കകത്ത്‌ ഒന്നും നടക്കുന്നില്ല എന്നാണോ? പുതിയ പാഠ്യപദ്ധതിയും മാറുന്ന പാഠപുസ്‌തകങ്ങളും അനുസരിച്ച്‌ നിരന്തരം പരിശീലനം ലഭിക്കുന്ന പരിചയസമ്പന്നരായ അധ്യാപകര്‍ പഠിപ്പിച്ചത്‌ പോരാഞ്ഞ്‌ ട്യൂഷന്‍ നല്‌കുന്നതോ പ്ലസ്‌ ടുക്കാരും കഷ്‌ടിച്ച്‌ ഡിഗ്രികഴിഞ്ഞവരും. അവര്‍ക്കാണെങ്കില്‍ യാതൊരു പരിശീലനവുമില്ലതാനും.
ഇത്‌ ആരെയും കുറച്ചു കാണിക്കാന്‍ വേണ്ടി പറയുന്നതല്ല. സമൂഹത്തിന്റെ വികലധാരണകളെപ്പറ്റി സൂചിപ്പിക്കാന്‍ വേണ്ടി മാത്രം. `സ്‌കൂള്‍ ഗോയിംഗ്‌' എന്ന്‌ പരസ്യം കാണുന്ന എല്ലാറ്റിനും നാം അടിപ്പെടണമെന്നില്ല. അയല്‍പക്കത്ത്‌ എല്ലാവരും ട്യൂഷനുപോകുന്നു; ഞാനും പോകുന്നു. അത്ര തന്നെ. രക്ഷിതാക്കള്‍ കുറച്ചുകൂടി ജാഗ്രത പാലിക്കുകയും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ചെലുത്തുകയും വേണം. പണം മുടക്കുകയല്ല. മുസ്‌ലിംസമൂഹം ഏറെ ജാഗ്രത പാലിക്കപ്പെടേണ്ടതുണ്ട്‌. പൊതു വിദ്യാഭ്യാസത്തിന്‌ സമാന്തരമായി മതവിദ്യാഭ്യാസം കൂടി നല്‌കുന്ന ശ്ലാഘനീയവും മാതൃകാപരവുമായ ഒരു വിദ്യാഭ്യാസരീതി കേരള മുസ്‌ലിംകള്‍ വളര്‍ത്തിയെടുത്തു. ഈ രംഗത്ത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ചെയ്‌ത സേവനങ്ങള്‍ തുല്യതയില്ലാത്തതാണ്‌. നിര്‍ഭാഗ്യവശാല്‍ ഇസ്വ്‌ലാഹീ രംഗത്ത്‌ പ്രവര്‍ത്തിച്ചവര്‍ പലരും ഈ മഹത്വം മനസ്സിലാക്കുന്നില്ല എന്ന്‌ തോന്നുമാറ്‌ ധാര്‍മിക വിദ്യാഭ്യാസരംഗം നിലവാരം കുറഞ്ഞുവരുന്നു എന്നു പറയേണ്ടി വരും. അഞ്ചാം തരം വരെ നിര്‍ബന്ധമായും ഏഴുവരെ `തട്ടിയും മുട്ടിയും' മതപഠനം ഒപ്പിച്ചെടുക്കുന്നവരാണ്‌ മിക്ക ആളുകളും. സ്‌കൂളും ട്യൂഷനും മദ്‌റസയും കൂടി ഭാരമാകുമ്പോള്‍ പലപ്പോഴും അവസാനം പറഞ്ഞത്‌ `കട്ട്‌' ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. യാഥാസ്ഥിതിക സമൂഹം കാണിക്കുന്ന (ബാഹ്യമെങ്കിലും) താത്‌പര്യമെങ്കിലും ഉത്‌പതിഷ്‌ണുക്കളില്‍ നിന്നുണ്ടാകുന്നില്ല. തടസ്സം നില്‌ക്കുന്ന ഒരു ഘടകം അമിത ട്യൂഷന്‍ ത്വരയാണ്‌.
ഏഴാം ക്ലാസ്‌ കഴിയുമ്പോള്‍ കുട്ടിക്ക്‌ പന്ത്ര ണ്ടു വയസ്സ്‌. വകതിരിവെത്തുമ്പോഴേക്ക്‌ ധാര്‍മിക ദിശാബോധം നല്‌കുന്ന രംഗം വിടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍ണായകഘട്ടമായ കൗമാരം വ്യക്തമായ ധാര്‍മികാടിത്തറയില്‍ വളരാതിരുന്നാല്‍ ആ തലമുറയ്‌ക്ക്‌ ശരിയായ ദിശാബോധം നഷ്‌ടപ്പെടും. ഈ വസ്‌തുത തിരിച്ചറിഞ്ഞുകൊണ്ട്‌ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന അവധിക്കാല ധര്‍മപഠന ക്യാമ്പുകളില്‍ ഹാജര്‍ കുറവാണ്‌. തടസ്സമായി പറയപ്പെടുന്ന ഒരു കാരണം ട്യൂഷനാണ്‌. നന്മകളുടെ തുരുത്തുകളിലേക്ക്‌ കൈപ്പിടിച്ചുകൊണ്ടുപോകാന്‍ അവസരവും ആളും കുറവാണെങ്കിലും തിന്മയിലേക്ക്‌ മാടിവിളിക്കാനും ജീര്‍ണതയുടെ തുരുത്തുകളിലേക്ക്‌ ആനയിക്കുവാനും ആളേറെയുണ്ട്‌. മുതിര്‍ന്ന തലമുറ ഉള്‍ക്കൊള്ളാന്‍ നേരം വൈകിയാല്‍ അപടകമാണ്‌. തങ്ങളുടെ കുട്ടികള്‍ക്ക്‌ ഭൗതിക വിദ്യാഭ്യാസം നല്‌കേണ്ട എന്നോ ആ രംഗത്ത്‌ മുന്‍പന്തിയിലെത്താന്‍ മത്സരിക്കേണ്ട എന്നോ അല്ല ഇപ്പറഞ്ഞതിനര്‍ഥം. അതിരുകവിഞ്ഞ ട്യൂഷനോമാനിയ എന്ന വികല സങ്കല്‌പം മാറ്റിവയ്‌ക്കണമെന്നും ആവശ്യമുള്ളത്‌ നഷ്‌ടപ്പെടുത്തരുതെന്നുമാണ്‌. l

0 comments:

Shabab Weekly - ശബാബ് വാരിക june_6_2014

Shabab Weekly - ശബാബ് വാരിക




അറബി-ഇസ്‌ലാമിക പഠനങ്ങള്‍ കേരളത്തിന്‌ പുറത്തെ ഉപരിപഠന സാധ്യതകള്‍


മുഹമ്മദ്‌ ഷാ പെരുമാതുറ


കേരളത്തിലെ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്ററി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ നമ്മുടെ വിദ്യാര്‍ഥി ലോകം തുടര്‍പഠനത്തിനായുള്ള അവസരങ്ങള്‍ അന്വേഷിച്ചും ആശങ്കപ്പെട്ടും നില്‌ക്കുമ്പോള്‍ മതിയായ തുടര്‍പഠന സാധ്യതകള്‍ ഇല്ലാത്തത്‌ കേരളത്തില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഇന്ത്യാരാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസവിഹിതം നിലവില്‍ ജി ഡി പിയുടെ (ആഭ്യന്തര ഉല്‌പാദന സൂചിക) മൂന്ന്‌ ശതമാനം മാത്രമാണെന്നത്‌ നിരാശാജനകമാണ്‌. അത്‌ 9 ശതമാനം ആയി വര്‍ധിപ്പിക്കും എന്നാണ്‌ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. അത്‌ അപര്യാപ്‌തമാണ്‌ എന്ന്‌ മാത്രമല്ല, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ പലതും. ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്നത്‌
Read more...

ബൊകോഹറാം ഇസ്‌ലാമിന്‌ അപകീര്‍ത്തിയുണ്ടാക്കുന്ന നൈജീരിയന്‍ തീവ്രവാദ പ്രസ്ഥാനം


മുനീര്‍ മുഹമ്മദ്‌ റഫീഖ്‌


കടുത്ത ദാരിദ്ര്യവും പട്ടിണിമരണങ്ങളും കൊണ്ട്‌ വാര്‍ത്തകളില്‍ ഇടംനേടിയിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈയടുത്ത കാലത്തായി വാര്‍ത്തകളില്‍ ഇടം നേടുന്നത്‌ അക്കാരണങ്ങള്‍ കൊണ്ടല്ല. ദാരിദ്ര്യത്തിന്ന്‌ കുറവ്‌ വന്നിട്ടില്ലെങ്കിലും മറ്റു ചില ദുരന്തങ്ങള്‍ സോമാലിയ, നൈജീരിയ, സുഡാന്‍, മാലി, മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്‌ തുടങ്ങിയ രാജ്യങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആ ദുരന്തങ്ങളിലൂടെയാണ്‌ അന്താരാഷ്ട്രതലത്തില്‍ ഈ രാജ്യങ്ങള്‍ ഇന്ന്‌ ശ്രദ്ധിക്കപ്പെടുന്നത്‌.
Read more...
ട്യൂഷനോമാനിയയും സമാന്തര വിദ്യാഭ്യാസവും
പഠനം, പ്രത്യേക പഠനം, സ്വകാര്യ പഠനം എന്നെല്ലാം അര്‍ഥം വരുന്ന ഒരു പദമാണ്‌ ട്യൂഷന്‍ എന്ന ഇംഗ്ലീഷ്‌ സംജ്ഞ. ട്യൂട്ടര്‍, ലക്‌ചറര്‍, പ്രഫസര്‍ തുടങ്ങിയവ കോളെജ്‌ അധ്യാപകരുടെ വിവിധ സ്ഥാനങ്ങളാണ്‌. കോളെജ്‌ ട്യൂട്ടറുടെ മേല്‍നോട്ടത്തിലുള്ള വിദ്യാര്‍ഥി സമ്മേളനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കുന്ന പദമാണ്‌
Read more...

പകര്‍ന്നു നല്‌കാം തണലും തണുപ്പും വരും തലമുറയ്‌ക്കായ്‌


സമീര്‍ കായംകുളം


ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന മനുഷ്യന്‍, ദൈവംകനിഞ്ഞരുളിയ പരിസ്ഥിതിയെ യാതൊരു തത്വദീക്ഷയുമില്ലാതെ കടന്നാക്രമിച്ചതിന്റെ ദുരവസ്ഥയാണ്‌ ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. മനുഷ്യന്റെ സുസ്ഥിര ജീവിതത്തിനാവശ്യമായ, കോടാനുകോടി ജീവികളുള്‍പ്പെടന്ന ഈ ജൈവലോകം അപടകരമായ അവസ്ഥയിലാണ്‌ നിലകൊള്ളുന്നത്‌.
സൂക്ഷ്‌മാണുക്കള്‍ മുതല്‍ ഭീമാകാരമായ ജീവികള്‍ വരെ ഉള്‍പ്പെടുന്ന ഈ പ്രകൃതിയില്‍ അന്യൂനമായ ഒരു പാരസ്‌പര്യം നിലനിര്‍ത്തിയിരിക്കുന്നു. ഈ പരിസ്ഥിതി മനുഷ്യന്‌ വേണ്ടിയാണ്‌ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളതെന്നാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ്യം.
Read more...

അല്ലാമാ ശിബ്‌ലി നുഅ്‌മാനി നവോത്ഥാനപ്രഭ പരത്തിയ ഇന്ത്യന്‍ പണ്ഡിതന്‍

എ വി ഫിര്‍ദൗസ്‌


ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക വൈജ്ഞാനിക- അധ്യായന മേഖലകളില്‍ സവിശേഷമായ ബോധനരീതികള്‍ കൊണ്ടും നൂതനമായ ജ്ഞാനവിതരണ സമീപനങ്ങള്‍ കൊണ്ടും ചരിത്രപ്രതിഷ്‌ഠ നേടിയ ധൈഷണിക പ്രതിഭയാണ്‌ അല്ലാമാ ശിബ്‌ലി നുഅ്‌മാനി. 57 വര്‍ഷത്തെ തന്റെ ജീവിതമത്രയും വിജ്ഞാന ശേഖരണ വിപുലീകരണങ്ങള്‍ക്കായി അദ്ദേഹം സമര്‍പ്പിച്ചു. അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ
Read more...

0 comments:

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ shabab_editorial_may_30_2014



പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍



0 comments: