Shabab Weekly - ശബാബ് വാരിക june_6_2014

  • Posted by Sanveer Ittoli
  • at 8:10 PM -
  • 0 comments

Shabab Weekly - ശബാബ് വാരിക




അറബി-ഇസ്‌ലാമിക പഠനങ്ങള്‍ കേരളത്തിന്‌ പുറത്തെ ഉപരിപഠന സാധ്യതകള്‍


മുഹമ്മദ്‌ ഷാ പെരുമാതുറ


കേരളത്തിലെ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്ററി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ നമ്മുടെ വിദ്യാര്‍ഥി ലോകം തുടര്‍പഠനത്തിനായുള്ള അവസരങ്ങള്‍ അന്വേഷിച്ചും ആശങ്കപ്പെട്ടും നില്‌ക്കുമ്പോള്‍ മതിയായ തുടര്‍പഠന സാധ്യതകള്‍ ഇല്ലാത്തത്‌ കേരളത്തില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഇന്ത്യാരാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസവിഹിതം നിലവില്‍ ജി ഡി പിയുടെ (ആഭ്യന്തര ഉല്‌പാദന സൂചിക) മൂന്ന്‌ ശതമാനം മാത്രമാണെന്നത്‌ നിരാശാജനകമാണ്‌. അത്‌ 9 ശതമാനം ആയി വര്‍ധിപ്പിക്കും എന്നാണ്‌ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. അത്‌ അപര്യാപ്‌തമാണ്‌ എന്ന്‌ മാത്രമല്ല, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ പലതും. ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്നത്‌
Read more...

ബൊകോഹറാം ഇസ്‌ലാമിന്‌ അപകീര്‍ത്തിയുണ്ടാക്കുന്ന നൈജീരിയന്‍ തീവ്രവാദ പ്രസ്ഥാനം


മുനീര്‍ മുഹമ്മദ്‌ റഫീഖ്‌


കടുത്ത ദാരിദ്ര്യവും പട്ടിണിമരണങ്ങളും കൊണ്ട്‌ വാര്‍ത്തകളില്‍ ഇടംനേടിയിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈയടുത്ത കാലത്തായി വാര്‍ത്തകളില്‍ ഇടം നേടുന്നത്‌ അക്കാരണങ്ങള്‍ കൊണ്ടല്ല. ദാരിദ്ര്യത്തിന്ന്‌ കുറവ്‌ വന്നിട്ടില്ലെങ്കിലും മറ്റു ചില ദുരന്തങ്ങള്‍ സോമാലിയ, നൈജീരിയ, സുഡാന്‍, മാലി, മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്‌ തുടങ്ങിയ രാജ്യങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആ ദുരന്തങ്ങളിലൂടെയാണ്‌ അന്താരാഷ്ട്രതലത്തില്‍ ഈ രാജ്യങ്ങള്‍ ഇന്ന്‌ ശ്രദ്ധിക്കപ്പെടുന്നത്‌.
Read more...
ട്യൂഷനോമാനിയയും സമാന്തര വിദ്യാഭ്യാസവും
പഠനം, പ്രത്യേക പഠനം, സ്വകാര്യ പഠനം എന്നെല്ലാം അര്‍ഥം വരുന്ന ഒരു പദമാണ്‌ ട്യൂഷന്‍ എന്ന ഇംഗ്ലീഷ്‌ സംജ്ഞ. ട്യൂട്ടര്‍, ലക്‌ചറര്‍, പ്രഫസര്‍ തുടങ്ങിയവ കോളെജ്‌ അധ്യാപകരുടെ വിവിധ സ്ഥാനങ്ങളാണ്‌. കോളെജ്‌ ട്യൂട്ടറുടെ മേല്‍നോട്ടത്തിലുള്ള വിദ്യാര്‍ഥി സമ്മേളനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കുന്ന പദമാണ്‌
Read more...

പകര്‍ന്നു നല്‌കാം തണലും തണുപ്പും വരും തലമുറയ്‌ക്കായ്‌


സമീര്‍ കായംകുളം


ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന മനുഷ്യന്‍, ദൈവംകനിഞ്ഞരുളിയ പരിസ്ഥിതിയെ യാതൊരു തത്വദീക്ഷയുമില്ലാതെ കടന്നാക്രമിച്ചതിന്റെ ദുരവസ്ഥയാണ്‌ ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. മനുഷ്യന്റെ സുസ്ഥിര ജീവിതത്തിനാവശ്യമായ, കോടാനുകോടി ജീവികളുള്‍പ്പെടന്ന ഈ ജൈവലോകം അപടകരമായ അവസ്ഥയിലാണ്‌ നിലകൊള്ളുന്നത്‌.
സൂക്ഷ്‌മാണുക്കള്‍ മുതല്‍ ഭീമാകാരമായ ജീവികള്‍ വരെ ഉള്‍പ്പെടുന്ന ഈ പ്രകൃതിയില്‍ അന്യൂനമായ ഒരു പാരസ്‌പര്യം നിലനിര്‍ത്തിയിരിക്കുന്നു. ഈ പരിസ്ഥിതി മനുഷ്യന്‌ വേണ്ടിയാണ്‌ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളതെന്നാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ്യം.
Read more...

അല്ലാമാ ശിബ്‌ലി നുഅ്‌മാനി നവോത്ഥാനപ്രഭ പരത്തിയ ഇന്ത്യന്‍ പണ്ഡിതന്‍

എ വി ഫിര്‍ദൗസ്‌


ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക വൈജ്ഞാനിക- അധ്യായന മേഖലകളില്‍ സവിശേഷമായ ബോധനരീതികള്‍ കൊണ്ടും നൂതനമായ ജ്ഞാനവിതരണ സമീപനങ്ങള്‍ കൊണ്ടും ചരിത്രപ്രതിഷ്‌ഠ നേടിയ ധൈഷണിക പ്രതിഭയാണ്‌ അല്ലാമാ ശിബ്‌ലി നുഅ്‌മാനി. 57 വര്‍ഷത്തെ തന്റെ ജീവിതമത്രയും വിജ്ഞാന ശേഖരണ വിപുലീകരണങ്ങള്‍ക്കായി അദ്ദേഹം സമര്‍പ്പിച്ചു. അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: