ലേഖനങ്ങള്‍_shabab_june_6_2014

  • Posted by Sanveer Ittoli
  • at 8:16 PM -
  • 0 comments


ലേഖനങ്ങള്‍_shabab_june_6_2014



ജിന്നുകളെയും മലക്കുകളെയും വിളിച്ചി സഹായം ചോദിക്കല്‍

നെല്ലും പതിരും

എ അബ്‌ദുസ്സലാം സുല്ലമി

``അവനാണ്‌ കരയിലും കടലിലും നിങ്ങളെ സഞ്ചരിപ്പിക്കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളില്‍ ആയിരിക്കുകയും നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും അവരതില്‍ സന്തോഷിക്കുകയും ചെയ്‌തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവര്‍ക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്കു വന്നു. തങ്ങള്‍ ആപത്തില്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവര്‍ ഉറപ്പിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിനു നിഷ്‌കളങ്കമാക്കി അവനോടവര്‍ സഹായം തേടുന്നു. ഞങ്ങളെ നീ ഇവരില്‍ നിന്നു രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കും.'' (സൂറതു യൂനുസ്‌ 22)
Read more...

കണ്ണടക്കാം നമുക്ക്‌, സമാധാനത്തോടെ

അബൂസയ്‌ന്‍

തിരുനബിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെയായിരുന്നു: സ്വുബ്‌ഹ്‌ നമസ്‌കാരം കഴിഞ്ഞ്‌ ദൂതര്‍ പരസഹായത്തോടെ വീട്ടിലേക്ക്‌ പോവുന്നു. കടുത്ത ക്ഷീണത്താല്‍ നേരെ കട്ടിലിലേക്ക്‌. പത്‌നി ആഇശ(റ)യുടെ മടിയില്‍ തലവെച്ച്‌ കിടക്കുമ്പോഴും തിരുമുഖത്ത്‌ അസ്വസ്ഥത പ്രകടമായിരുന്നു. അന്നേരം കൈയില്‍ മിസ്‌വാക്കുമായി ആഇശ(റ)യുടെ സഹോദരന്‍ അബ്‌ദുര്‍റഹ്‌മാന്‍(റ) വന്നുകയറി. തിരുനബി അതിലേക്ക്‌ നോക്കി. ഉടനെ ആഇശ(റ) അതുവാങ്ങി അഗ്രഭാഗം മൃദുലമാക്കി ദൂതര്‍ക്ക്‌ നല്‌കി. അവിടുന്ന്‌ സാവധാനം പല്ലുകള്‍ വൃത്തിയാക്കി.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: