ലേഖനങ്ങള്‍
ബഷീര്‍ അഹ്‌മദ് മുഹ്‌യുദ്ദീന്‍ ആഫ്രിക്കന്‍ ഭാഷകളില്‍ ഖുര്‍ആന്‍ പ്രചരിപ്പിച്ച മലയാളി പണ്ഡിതന്‍
കോയ ഏളാട്
ഇരുണ്ടഭൂഖണ്ഡത്തിലേക്ക് ഒരു നുറുങ്ങ് വെട്ടവുമായി കടന്നുചെന്ന് അവിടം പ്രഭാപൂരിതമാക്കിയ ഒരു മഹാപ്രതിഭയുണ്ടായിരുന്നു ഈ മലയാളക്കരയില്‍; ബഷീര്‍ അഹ്‌മദ് മുഹ്‌യുദ്ദീന്‍. അധികമൊന്നും അറിയപ്പെടാത്ത ആ മഹാതേജസ് അണഞ്ഞിട്ട് എട്ട് സംവത്സരങ്ങള്‍ പിന്നിട്ടു. വിശുദ്ധഗ്രന്ഥത്തിന് ആംഗലേയ ഭാഷയിലടക്കം പ്രബലമായ ആറ് ഭാഷകളില്‍ പരിഭാഷയെഴുതിയ ഇദ്ദേഹം പിറന്നത് മലപ്പുറം ജില്ലയിലെ തീരദേശമായ പറവണ്ണയിലാണ്.സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപക പ്രസിഡന്റുമായിരുന്ന മര്‍ഹൂം പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാരുടെയും പറവണ്ണ സ്വദേശിനി കുന്നത്തകത്ത് പൂതിയില്‍ ആഇശുമ്മയുടെയും മൂന്നാമത്തെ പുത്രനായാണ് ജനനം. ചെറുപ്പം തൊട്ടേ അന്വേഷണ ത്വരയുള്ള ഒരു കുട്ടിയായാണ് ബഷീര്‍ അഹ്‌മദ് വളര്‍ന്നത്.
മതനേതാക്കള്‍ മാതൃക കാണിക്കട്ടെ
അശ്‌റഫ് ബിന്‍ അലി
കാര്‍ബൈഡ് എന്ന വിഷം ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം പിടികൂടിയ സംഭവത്തില്‍ പ്രതിയായ ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തുവെന്ന് വാര്‍ത്ത. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പൊലീസ് കേസ്സെടുത്ത കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മറ്റൊരു വാര്‍ത്ത.ഇതിലെന്ത് പുതുമയിരിക്കുന്നു എന്ന് ചോദിച്ചേക്കാം. കാര്‍ബൈഡും മാര്‍ക്‌സിസ്റ്റുകളുമായി ഒരു ബന്ധവുമില്ല. മാമ്പഴവും മാര്‍ക്‌സിസ്റ്റുകളും അങ്ങനെ തന്നെ. പാര്‍ട്ടിക്ക് മാങ്ങാക്കച്ചവടവുമില്ല. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരിലൊരാള്‍ ഒരു സമൂഹദ്രോഹ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടു എന്നതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം എന്ന നിലയിലാണ് ആ നടപടി.
സദ്‌പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യത ഉപാധികള്‍, മാനദണ്ഡങ്ങള്‍
പി മുസ്‌തഫ നിലമ്പൂര്‍
നാം ചെയ്യുന്ന കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് നമ്മുടെ വിശ്വാസദൃഢതയും ആത്മാര്‍ഥതയും പ്രതിഫലേച്ഛയും പരിഗണിച്ചുകൊണ്ടാണ്. വന്‍ അപരാധങ്ങളാല്‍ കര്‍മങ്ങള്‍ തകര്‍ന്നടിയുന്ന അവസ്ഥയുമുണ്ട്. വിശ്വാസ വൈകൃതമുള്ളവന്റെയും അവിശ്വാസികളുടെയും കര്‍മങ്ങള്‍ നിരസിക്കപ്പെടുന്നതാണ്. ``തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ച് ഉണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അതുതന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം'' (ഇബ്‌റാഹീം 18). ``സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ കര്‍മം നിഷ്‌ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്‌ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.'' (മാഇദ 5). ``അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും തങ്ങള്‍ക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയേ അവന്‍ അവരുടെ കര്‍മങ്ങള്‍ നിഷ്‌ഫലമാക്കിക്കളയുകയും ചെയ്യും.'' (മുഹമ്മദ് 32)സ്വഹാബികളെ ഇത്രയും നിന്ദിക്കുകയോ?
പി കെ മൊയ്‌തീന്‍ സുല്ലമി
ജിന്നുവാദികള്‍ മുജാഹിദുകള്‍ക്കു നേരെ നടത്തിയ ആരോപണങ്ങളുടെ മുനയൊടിച്ച നന്തി സംവാദവുമായി ബന്ധപ്പെട്ട് ചില ദുര്‍ന്യായീകരണങ്ങള്‍ കാണാനിടയായി.അല്‍ഇസ്വ്‌ലാഹ് മാസിക 2014 ഏപ്രില്‍ ലക്കത്തില്‍ വന്ന ചില വരികള്‍ ശ്രദ്ധിക്കുക: ``ഈ സംഭവം ബുഖാരിയില്‍ വിശദീകരിക്കുന്നിടത്ത് ഇവരുടെ ഭര്‍ത്താക്കന്മാര്‍ മദ്യപിക്കാറുണ്ട് എന്നും പറയുന്നുണ്ട്. മദ്യപാനികളായിരുന്ന ജാഹിലിയ്യ കാലത്തിലെ ആളുകള്‍ വാദ്യോപകരണം ഉപയോഗിച്ചിരുന്നു എന്നതിനെയാണ് സ്വഹാബിമാര്‍ വാദ്യോപകരണം ഉപയോഗിച്ചിരുന്നു എന്ന് സലാം സുല്ലമി ദുര്‍വ്യാഖ്യാനിച്ചത്.'' (പേജ് 34).
0 comments: