പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞ് ഫലമറിഞ്ഞ് ഭൂരിപക്ഷം നേടിയ കക്ഷിയുടെ പ്രതിനിധികള്‍ അധികാരത്തിലേറുകയാണ്. ജനാധിപത്യ രീതി പിന്തുടരുന്ന നമ്മുടെ രാജ്യത്ത് ഭൂരിപക്ഷം നേടിയ കക്ഷിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് സഭാനേതാവും പ്രധാനമന്ത്രിയുമായി വരുന്നത്. പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായി എത്രമാത്രം അന്തരമുണ്ടെങ്കിലും വൈരുധ്യങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കുന്നുവെങ്കിലും ജനവിധി മാനിക്കുക എന്നത് അനിവാര്യമാണ്. പ്രത്യയശാസ്ത്രപരമായോ നയനിലപാടുകളുമായി ബന്ധപ്പെട്ടോ തന്റെ എതിരാളിയാണ് ജനവിധി എന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്നതെങ്കില്‍ അവരെ എല്ലാവരും അംഗീകരിക്കുക എന്നതാണ് ജനാധിപത്യം. തീവ്ര വലതുപക്ഷ പ്രസ്ഥാനമായ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവെന്നനിലയില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്.
സംഘ്പരിവാരിന്റെ തീവ്രനിലപാട് ഇന്ത്യന്‍ ജനാധിപത്യത്തോടോ മതനിരപേക്ഷതയോടോ പൂര്‍ണമായി യോജിച്ചുപോകുന്ന തരത്തിലായിരുന്നില്ല. എങ്കില്‍പോലും അംഗീകൃത രാഷ്ട്രീയപാര്‍ട്ടി എന്ന മുഖത്തോടുകൂടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. ഏതൊരു സംഗതിയെയും മുന്‍കാല അനുഭവങ്ങള്‍ വെച്ചുകൊണ്ടാണ് ആരും വിലയിരുത്തുക. ഹിന്ദുത്വ കാര്‍ഡിറക്കി രാഷ്ട്രീയം കളിക്കുക, ഇതര സമൂഹങ്ങളെ പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങളെ ശത്രുതാ മനോഭാവത്തോടെ കാണുക തുടങ്ങിയ പ്രതിലോമപരമായ നിലപാടിന്റെ പ്രതീകമായിട്ടാണ് ഭാരതീയ ജനതാ പാര്‍ട്ടി നിലകൊള്ളുന്നത്. എന്നാല്‍ പത്തുവര്‍ഷം മുന്‍പ് ഒരു ടേം ഇന്ത്യ ഭരിക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. ഭൂരിപക്ഷം കിട്ടുമെന്നുറപ്പായപ്പോള്‍ നിയുക്ത പ്രധാനമന്ത്രി പറഞ്ഞത് ഒരു പാര്‍ട്ടിയുടെ ഗവണ്മെന്റ് അല്ല എല്ലാവരുടെയും ഗവണ്മെന്റാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ്.
രാഷ്ട്രീയ സ്വയം സേവകരെന്ന് സ്വയം പരിചയപ്പെടുത്തുകയും ഭൂരിപക്ഷ വര്‍ഗീയത ആയുധമാക്കുകയും ചെയ്യുന്ന പാര്‍ട്ടി അധികാരത്തിലെത്തുന്നു എന്നതിലുപരി അവര്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച വ്യക്തി, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ, ഒരു ഭരണാധികാരിയും ചെയ്യാന്‍ പാടില്ലാത്ത കൊടുംപാതകത്തിന് നേതൃത്വം നല്കിയ ആളാണെന്നതിലാണ് പല ഭാഗത്തുനിന്നും ആശങ്ക ഉയരുന്നത്. സ്വന്തം പ്രജകളില്‍ ഒരു വിഭാഗത്തെ കൊന്നൊടുക്കാന്‍ അനുവാദം നല്കുന്ന ഭരണാധികാരി എന്തുമാത്രം ഹൃദയകാഠിന്യമുള്ളയാളായിരിക്കും. പച്ച മുറിവില്‍ കത്തിയിറക്കുന്നതുപോലെ ഒരു വ്യാഴവട്ടം പിന്നിട്ടപ്പോള്‍ ആ കൂട്ടക്കുരുതിയെപ്പറ്റി അദ്ദേഹം പറഞ്ഞത് കാറില്‍ പട്ടിക്കുട്ടി കുടുങ്ങിയപോലെ എന്നാണ്! എന്നാല്‍ ഞാന്‍ അത്ര കഠിന ഹൃദയമുള്ളവനല്ല എന്ന പ്രകടനവുമായി വിതുമ്പിക്കരഞ്ഞ് സാഷ്ടാംഗം ചെയ്തുകൊണ്ടാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളിലേക്കുകടന്നത്. മുന്‍കാല ജീവിതത്തില്‍ ഏല്‍ക്കേണ്ടിവന്ന കളങ്കം പില്ക്കാല കര്‍മം കൊണ്ട് ഒട്ടൊക്കെ മായ്ച്ചുകളയാന്‍ കഴിഞ്ഞേക്കും. ആ നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുതാല്പര്യം കണക്കിലെടുക്കുകയും ഇന്ത്യ വെച്ചുപുലര്‍ത്തുന്ന ജനാധിപത്യത്തിനും തമനിരപേക്ഷതയ്ക്കും വില കല്പിക്കുകയും ചെയ്യുന്ന മതത്തില്‍ ഭരണരംഗം കൈകാര്യം ചെയ്യുമെന്ന് പുതിയ സര്‍ക്കാറില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.
പതിറ്റാണ്ടുകളായി ഭാരതം ഭരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും പിന്നീട് പലപ്പോഴായി രൂപംകൊണ്ട നിരവധി മതനിരപേക്ഷ പാര്‍ട്ടികളും തങ്ങള്‍ക്കേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തി കരുത്ത് വീണ്ടെടുക്കുന്നതിനു പകരം പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി സമയം കളയുന്നത് ഒട്ടും ഉചിതമല്ല. ഭരിക്കുന്ന സര്‍ക്കാറിന്റെ പോരായ്മകള്‍ തുറന്നുകാണിക്കുകയും ജനഹിതത്തിനൊപ്പം നില്‍ക്കുകയും ചെയ്ത് ക്രിയാത്മക പ്രതിപക്ഷമായി വര്‍ത്തിക്കുക എന്നതും ജനാധിപത്യത്തിന്റെ അനിവാര്യ ഭാഗമാണെന്ന് മറക്കാതിരിക്കുക. 1977ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് വീണ്ടുവിചാരത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് വീണ്ടും ഭരണത്തില്‍ വന്നത് വിദൂരചരിത്രമല്ലല്ലോ. പക്ഷേ ഏതിനും വേണം ശരിയായ ബോധവും നല്ല ചിന്താഗതിയും. പ്രതിപക്ഷത്തിരിക്കുന്നവര്‍ തങ്ങളുടെ ധര്‍മം നിറവേറ്റുമെന്ന് പ്രതീക്ഷിക്കട്ടെ.
ഭരണരംഗത്ത് രാജ്യത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള എന്‍ഡിഎയുടെ നീക്കം തുടക്കത്തില്‍ നല്കുന്ന സന്ദേശം അത്ര ശുഭകരമാണെന്നു പറഞ്ഞുകൂടാ. എന്നാല്‍ അയല്പക്കക്കാരെ വിളിച്ചുവരുത്തി സന്തോഷത്തില്‍ പങ്കെടുപ്പിക്കുക എന്നത് വളരെ നല്ല കാര്യമാണ്. പക്ഷേ, കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഒരു അയല്പക്കരാജ്യമായി കാണാന്‍ കഴിയാതെ ശത്രുവായി മാത്രം കണ്ട പാകിസ്താന്റെ പ്രധാനമന്ത്രിയെ ക്ഷണിച്ചതിലൂടെ തെറ്റുതിരുത്തുകയാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യം വയ്ക്കുന്നുണ്ടോ എന്നറിയില്ല. പ്രധാനമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകത്തോളം ചെന്നെത്തിയ തമിഴ് പ്രശ്നം പരിഗണിക്കാതെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതില്‍ തമിഴര്‍ ഇടഞ്ഞുനിന്നത് സ്വാഭാവികം. ഒരു കാര്യം ഏതായാലും മറന്നുകൂടാ. പാകിസ്താന് പ്രധാനമന്ത്രിയെ ക്ഷണിച്ചുവരുത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നുവെങ്കില്‍ ഇന്ത്യ കുട്ടിച്ചോറാക്കാന്‍ സംഘ് പരിവാര്‍ ഒരുങ്ങുമായിരുന്നു. അവര്‍ ചെയ്തതുകൊണ്ട് ന്യായം. രാഷ്ട്രീയത്തില്‍ ഇങ്ങനെയാണോ?
താല്പര്യപൂര്വം ചെയ്യുന്നത് വേറൊരാള് ചെയ്താല്‍ കുറ്റം. ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരാളെ രൂക്ഷമായി വിമര്‍ശിക്കുന്നു. അവസരം കിട്ടിയാല്‍ അത് താന്‍ തന്നെ ചെയ്യുന്നു. ഇതാണ് രാഷ്ട്രീയത്തില്‍ കാണുന്ന സ്ഥിതി. നന്മയും തിന്മയും അങ്ങനെതന്നെ. ജന്മംകൊണ്ട് ഇന്നത്തെ പാകിസ്താന്‍കാരനായ എല്‍ കെ അദ്വാനി പാകിസ്താനില്‍ പോയപ്പോള്‍ മുഹമ്മദലി ജിന്നയെപ്പറ്റി ഒരു വസ്തുത പറഞ്ഞതിന്റെ പേരിലല്ലേ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥിപോലും ആകാതിരുന്നത്.! ഇങ്ങനെ പുറമെ ഒന്നു അകത്ത് മറ്റൊന്നും വച്ചുപുലര്‍ത്തുന്നവര്‍ പറയുന്നത് വിശ്വസനീയമായിരിക്കില്ല പലപ്പോഴും. ഒരു സാധാരണക്കാരനായ ഇന്ത്യക്കാരനെ സംബന്ധിച്ചേടത്തോളം നവാസ് ശരീഫും രാജ്പക്സെയും വന്നാലും വന്നില്ലെങ്കിലും പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മാര്, ചൈന, അഫ്ഗാനിസ്താന് തുടങ്ങിയവയെല്ലാം അയല്‍ക്കാര്‍ തന്നെ. കൃത്രിമമായി ആരെങ്കിലും പടച്ചുണ്ടാക്കുന്ന ദേശീയത ചിലപ്പോള്‍ അപകടം പോലും വരുത്തിവയ്ക്കാറുണ്ട് എന്നോര്‍ക്കുക.
അധികാരം ദൈവത്തിന്റെ വരദാനമാകുന്നു എന്ന് നാം വിശ്വസിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: പറയുക, ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു (3:26)

0 comments: