നക്ഷത്രങ്ങള്‍ കണ്ണടയ്ക്കുന്നതെന്ത്
കഥ / ശശിധരന്‍ ഫറോക്ക്
സ്‌കൂള്‍ ബസ് വരാന്‍ സമയമായിട്ടും നന്ദുമോന്‍ എന്നെ ചുറ്റിപ്പറ്റാന്‍ തുടങ്ങിയിട്ടു കുറച്ചുനേരമായി. പത്രത്തില്‍ കണ്ണുപൂഴ്ത്തിയിരുന്ന എന്റെ ശ്രദ്ധ ക്ഷണിക്കാന്‍ അവന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്. ക്ഷമകെട്ട് അവന്‍ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു:
'അച്ഛാച്ചാ'

'എന്താടാ?' ഞാന്‍ സൗമ്യമായി ചോദിച്ചു.
'സ്‌കൂളില്ലാത്ത ഏതെങ്കിലും രാജ്യമുണ്ടോ?'
ഒന്നാം ക്ലാസുകാരനായ അവന്റെ വെടിയുണ്ടപോലത്തെ ചോദ്യം തറച്ചു ഞാനൊന്നു പുളഞ്ഞു.
'എന്താ ഇന്ന് ക്വിസ് മത്സരമുണ്ടോ കുട്ടാ?' രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ഗൂഢമായൊരു പുഞ്ചിരിയോടെ ഞാന്‍ അലക്ഷ്യമായൊരു മറുചോദ്യമുന്നയിച്ചു.
'ക്വിസ്സും ചെസ്സുമല്ല. അച്ഛാച്ചന്‍ പറഞ്ഞു താ' നന്ദുമോന് ചെറിയ വാശി. ഞാന്‍ അവന്റെയടുത്തേക്ക് കുറച്ചുകൂടി പറ്റിനിന്നു.
'അതിപ്പോ അറിഞ്ഞിട്ടു മോനെന്തു കാര്യം' തപ്പിത്തടഞ്ഞുകൊണ്ട് അവനെ അനുനയിപ്പിക്കാനൊരു വിഫലശ്രമം നടത്തിനോക്കി.
'അമേരിക്കയിലൊക്കെ സ്‌കൂളുണ്ടോ?' കോടീശ്വരന്‍ ക്വിസിലെ അമരക്കാരന്റെ കൗശലത്തോടെ അവന്‍ വിടാന്‍ ഭാവമില്ല.
'എന്താണ് മോനിന്നിങ്ങനെയൊക്കെ ചോദിക്കുന്നത്' ഒന്ന് തലോടി, കെട്ടിയ ടൈ നേരെയാക്കാന്‍ ശ്രമിക്കുമ്പോഴും അവന്റെ മുഖത്തെ നീരസവും ശരീരഭാഷയും എന്നെ ഏറെ അസ്വസ്ഥനാക്കി.
'എനിക്കങ്ങോട്ടോടിപ്പോവാന്‍...' വളച്ചുകെട്ടില്ലാത്ത മറുപടിയിലൂടെ അവന്‍ ആശയുടെ മത്താപ്പു കത്തിച്ചു.
ഞാന്‍ ഉറക്കെയുറക്കെ ചിരിച്ചു. ആ ചിരിക്കിടയിലും ചില അശുഭചിന്തകള്‍ മനസില്‍ മാറാല കെട്ടാന്‍ തുടങ്ങി.
'അമേരിക്കയിലെന്നല്ല ലോകത്തിലെ എല്ലാ രാജ്യത്തും സ്‌കൂളുണ്ടാവുമല്ലോ...' വാത്സല്യപൂര്‍വം തലോടാനോങ്ങിയ എന്റെ കൈ ഊക്കോടെ തട്ടിമാറ്റി അവന്‍ മ്ലാനവദനനായി.
പിന്നെ അവനൊരക്ഷരം മിണ്ടിയില്ല. അപ്പോഴേക്കും എത്തിപ്പെട്ട ഡാഡിയുടെ പിറകില്‍, മുതുകില്‍ പുസ്തകച്ചുമടുമായി അനുസരണയുളള കുട്ടിയായി അവന്‍ നടന്നകലുന്നതുകാണാന്‍ ഒട്ടും രസം തോന്നിയില്ല.

0 comments: